
കൊച്ചി: റാഗിംഗ് നിരോധന നിയമ ഭേദഗതി ബില്ലിന് 45 ദിവസത്തിനകം അന്തിമരൂപം നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കരട് ബിൽ നിയമവകുപ്പിൽ നിന്ന് ഭരണവകുപ്പിലേക്ക് കൈമാറിയിട്ടുണ്ട്. ഫയൽ മുഖ്യമന്ത്രിയുടെ അനുമതിക്കും സമർപ്പിച്ചു. ഇനി മന്ത്രിസഭയിൽ വയ്‌ക്കും. അഭിപ്രായ രൂപീകരണത്തിനായി പ്രസിദ്ധീകരിച്ചശേഷം അന്തിമരൂപം തയ്യാറാക്കും. തുടർന്ന് നിയമസഭയുടെ പരിഗണയ്‌ക്കു വിടുമെന്നും വിശദീകരിച്ചു. ഇക്കാര്യം രേഖപ്പെടുത്തിയ ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച്, ഹർജി ജനുവരി ആറിന് പരിഗണിക്കാൻ മാറ്റി. നടപടികളുടെ പുരോഗതി അന്ന് അറിയിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
കോടതി നിർദ്ദേശപ്രകാരം നിയമവകുപ്പ് സെക്രട്ടറി ഓൺലൈനായി ഹാജരായിരുന്നു. ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി വിശദീകരണം സമർപ്പിക്കുകയും ചെയ്തു. റാഗിംഗ് തടയാൻ കർശന നിയമ നിർമ്മാണത്തിന് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് കേരള ലീഗൽ സർവീസസ് അതോറിറ്റി അടക്കം നൽകിയ ഹർജികളാണ് പരിഗണിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |