
തിരുവനന്തപുരം: സുനാമി പുനരധിവാസ പദ്ധതി പ്രകാരമുള്ള ഫ്ളാറ്റുകളുടെ കൈവശക്കാർക്ക് പട്ടയം നൽകും. ജില്ലാ കളക്ടർമാർക്ക് അനുമതി നൽകി റവന്യൂ വകുപ്പ് ഉത്തരവായി.അതിരുകൾ വേർതിരിക്കാത്ത അവിഭക്ത ഓഹരി അവകാശമാണ് നൽകുന്നത്. എന്നാൽ,വിഹതം രേഖപ്പെടുത്തുകയും ചെയ്യും.
ആകെ സ്ഥലം എത്രയാണോ അത് ഫ്ളാറ്റുകളുടെ എണ്ണത്തിന് അനുസരിച്ച് തുല്യമായി ഉടമസ്ഥാവകാശം വീതിച്ചു നൽകിയാവും പട്ടയം അനുവദിക്കുക.
. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ,മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ഒൻപത്
ജില്ലകളിലായി 2351 ഫ്ളാറ്റുകൾ നിർമ്മിച്ചിട്ടുണ്ട്.ഇവയിൽ ഫിഷറീസ് വകുപ്പ് നടപ്പാക്കിയ പുനർഗേഹം പദ്ധതി പ്രകാരം അനുവദിച്ച ഫ്ളാറ്റുകൾ ഉൾപ്പെടെ 1970 എണ്ണത്തിന്റെ കൈവശക്കാർക്കാണ് അനുകൂല്യം. പദ്ധതി പ്രകാരം നിർമ്മിച്ച വീടുകൾക്ക് ബാധകമല്ല.
അവിഭക്ത ഓഹരി അവകാശം
ആകെ ഭൂമിയുടെ സർവെ നമ്പരാവും പട്ടയത്തിൽ രേഖപ്പെടുത്തുക. സ്ഥലത്തിന്റെ അതിർത്തി തിരിച്ചറിയാനാവാത്തതാണ് അവിഭക്ത ഓഹരി അവകാശം. 10 സെന്റിൽ 10 ഫ്ളാറ്റുകളുണ്ടെങ്കിൽ ഓരോ ഉടമയ്ക്കും ഒരു സെന്റിന് വീതം അവകാശമുണ്ടാവും . അതിർത്തി നിശ്ചയിക്കാനാവില്ല. വിസ്തീർണ്ണത്തിന് നേർക്ക് 10 സെന്റ് (10 ൽ ഒന്ന് അവിഭക്ത ഓഹരി അവകാശം )എന്ന് രേഖപ്പെടുത്തും.
2351
ആകെ സുനാമി
ഫ്ളാറ്റുകൾ
2127
വിതരണം ചെയ്തവ
1758
സ്ഥിരതാമസമുള്ളവ
228:
പുനർഗേഹം പദ്ധതി
മൊത്തം ഫ്ളാറ്റുകൾ
212
പുനർഗേഹം
സ്ഥിരതാമസമുള്ളവ
സുനാമി
2004 ഡിസംബർ 26 ന് ഉണ്ടായ സുനാമി ദുരന്തത്തിൽ കേരളത്തിൽ 236 പേർ മരിച്ചെന്നാണ് ഔദ്യോഗക കണക്ക്. ആലപ്പുഴ, കൊല്ലം , എറണാകുളം ജില്ലകളിലായിരുന്നു കനത്ത നാശ നഷ്ടം.
``ഭാര്യയുടെയും ഭർത്താവിന്റെയും കൂട്ടായ പേരിലായിരിക്കും പട്ടയം . ഈടു വച്ചു ലോൺ എടുക്കുന്നതിനുൾപ്പെടെ സൗകര്യം ലഭിക്കും. താമസക്കാരുടെ ദീർഘകാല ആവശ്യമാണ് നടപ്പിലാക്കുന്നത്.``
-റവന്യൂ മന്ത്രി കെ.രാജൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |