SignIn
Kerala Kaumudi Online
Wednesday, 18 February 2026 8.38 PM IST

രജിസ്ട്രാർ പദവി സ്വയം ഒഴിഞ്ഞ് അനിൽകുമാർ കോളേജിൽ ചുമതലയേറ്റു  അംഗീകരിക്കില്ലെന്ന് യൂണിവേഴ്സിറ്റി

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: ഭാരതാംബ ചിത്രവിവാദത്തിൽ ആറുമാസമായി സസ്പെൻഷനിലായിരുന്ന രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാർ, സ്വയം വിടുതൽ ചെയ്ത് ശാസ്താംകോട്ട ഡി.ബി കോളേജിൽ പ്രിൻസിപ്പലായി ചുമതലയേറ്റു. രജിസ്ട്രാർ പദവിയിലെ ഡെപ്യൂട്ടേഷൻ സർക്കാർ റദ്ദാക്കിയിരുന്നു. എന്നാൽ, സസ്പെൻഷൻ നിലനിൽക്കുന്നതിനാൽ, സർവകലാശാല അറിയാതെ സ്വയം വിടുതൽ ചെയ്തത് ചട്ടവിരുദ്ധമാണ്.

ഗുരുതര കൃത്യവിലോപത്തിന് അച്ചടക്കനടപടി നേരിടുന്നതിനാൽ ഡി.ബി കോളേജിൽ ചുമതലയേൽക്കാൻ അനുവദിക്കരുതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറിക്ക് സർവകലാശാല നിർദ്ദേശം നൽകിയിരുന്നു. ഇതവഗണിച്ചാണ് ചുമതലയേറ്റത്. അനിൽകുമാറിനെ പ്രിൻസിപ്പലായി സർവകലാശാല അംഗീകരിക്കില്ലെന്നും ശമ്പളം തടയാൻ നിർദ്ദേശിക്കുമെന്നും അധികൃതർ അറിയിച്ചു. ദേവസ്വം ബോർഡിന് കീഴിലുള്ളതാണ് ഡി.ബി. കോളേജ്.

ഡെപ്യൂട്ടേഷൻ സർക്കാർ റദ്ദാക്കിയെങ്കിലും രജിസ്ട്രാറുടെ സസ്പെൻഷൻ സർവകലാശാല പിൻവലിച്ചാലേ അനിൽകുമാറിന് തിരികെ കോളേജിൽ ജോലിയിൽ പ്രവേശിക്കാനാവുമായിരുന്നുള്ളൂ. സസ്പെൻഷൻ പിൻവലിക്കാൻ അനിൽകുമാർ അപേക്ഷ നൽകിയിട്ടുമില്ല. പകരം 17മുതൽ രജിസ്ട്രാർ തസ്തികയിൽ തുടരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി രജിസ്ട്രാർ ഇൻ-ചാർജ് ആർ.രശ്മിക്ക് ഇ-മെയിൽ അയയ്ക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് കോളേജിൽ ചുമതലയേറ്റത്.

ഗവർണറുടെ

പരിഗണനയിൽ

അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിക്കാൻ നേരത്തേ സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു. എന്നാൽ, സസ്പെൻഷൻ കാലയളവിൽ അനധികൃതമായി ഓഫീസിലെത്തുകയും വാഹനമുപയോഗിക്കുകയും പാസ്പോർട്ട് അപേക്ഷയ്ക്ക് ശുപാർശനൽകുകയും ചെയ്തതിനാൽ തീരുമാനം വി.സി ഡോ.മോഹനൻ കുന്നുമ്മേൽ ഗവർണറുടെ പരിഗണനയ്ക്കയച്ചു. ഗവർണർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അതിനിടെയാണ് അനിൽകുമാർ സ്വയം വിടുതൽ നേടിയത്.

കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​ ​സ​ത്യ​പ്ര​തി​ജ്ഞാ​ലം​ഘ​നം​ ​(​ഡെ​ക്ക്)
വൈ​സ് ​ചാ​ൻ​സ​ലർ
ച​ട​ങ്ങ് ​റ​ദ്ദാ​ക്കി

മ​ല​പ്പു​റം​:​ ​കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ​സ്റ്റു​ഡ​ന്റ്സ് ​യൂ​ണി​യ​ൻ​ ​(​ഡി.​എ​സ്.​യു​)​ ​ഭാ​ര​വാ​ഹി​ക​ളു​ടെ​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ച​ട​ങ്ങി​ൽ​ ​നി​ന്ന് ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​ഡോ.​ ​പി.​ര​വീ​ന്ദ്ര​ൻ​ ​ച​ട​ങ്ങ് ​റ​ദ്ദാ​ക്കി​ ​ഇ​റ​ങ്ങി​പ്പോ​യി.
സ​ർ​വ​ക​ലാ​ശാ​ല​ ​നി​ർ​ദ്ദേ​ശി​ച്ച​ ​ഔ​ദ്യോ​ഗി​ക​ ​സ​ത്യ​പ്ര​തി​ജ്ഞാ​വാ​ച​ക​ങ്ങ​ൾ​ ​ഉ​പ​യോ​ഗി​ക്കാ​തെ,​ ​സ്വ​ന്തം​ ​നി​ല​യി​ൽ​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ന​ട​ത്താ​ൻ​ ​എ​സ്.​എ​ഫ്.​ഐ​ക്കാ​രാ​യ​ ​ഭാ​ര​വാ​ഹി​ക​ൾ​ ​ശ്ര​മി​ച്ച​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ചാ​ണ് ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​ഇ​റ​ങ്ങി​പ്പോ​യ​ത്.
സ​ർ​വ​ക​ലാ​ശാ​ല​ ​ത​യ്യാ​റാ​ക്കി​ ​ന​ൽ​കി​യ​ ​ഔ​ദ്യോ​ഗി​ക​ ​സ​ത്യ​പ്ര​തി​ജ്ഞാ​വാ​ച​ക​ങ്ങ​ൾ​ ​ഒ​ഴി​വാ​ക്കി​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്താ​ൽ​ ​അ​ത് ​നി​യ​മ​പ​ര​മാ​യി​ ​നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​ര​ണ്ടു​പ്രാ​വ​ശ്യം​ ​ഭാ​ര​വാ​ഹി​ക​ളെ​ ​അ​റി​യി​ച്ചി​രു​ന്നു.
സ​ർ​വ​ക​ലാ​ശാ​ല​ ​ച​ട്ട​ങ്ങ​ൾ​ ​അ​നു​സ​രി​ച്ച് ​ദൃ​ഢ​പ്ര​തി​ജ്ഞ​യോ​ ​ദൈ​വ​നാ​മ​ത്തി​ൽ​ ​പ്ര​തി​ജ്ഞ​യോ​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും​ ​ഭാ​ര​വാ​ഹി​ക​ൾ​ ​അ​ത് ​അം​ഗീ​ക​രി​ക്കാ​ൻ​ ​ത​യ്യാ​റാ​യി​ല്ല.​ ​നി​യ​മ​പ​ര​മാ​യ​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​പാ​ലി​ക്ക​പ്പെ​ടാ​ത്ത​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ച​ട​ങ്ങ് ​തു​ട​രാ​നാ​കി​ല്ലെ​ന്ന് ​വ്യ​ക്ത​മാ​ക്കി.​ ​ര​ജി​സ്‌​ട്രാ​ർ​ ​ദി​നോ​ജ് ​സെ​ബാ​സ്റ്റ്യ​നും​ ​ച​ട​ങ്ങി​ൽ​ ​നി​ന്ന് ​പി​ന്മാ​റി.

TAGS: UNIVERSITY REGISTRAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY