
വലിയ ജനക്കൂട്ടവും തിരക്കുമുള്ളയിടങ്ങൾ ചിലർ മനഃപൂർവ്വം ഒഴിവാക്കുന്നത് പലപ്പോഴും നമ്മൾ കാണാറുണ്ട്. ഭയം കൊണ്ടോ മറ്റോ ആകും ഇതെന്നാണ് പലരും കരുതുക. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ലെന്നും അത്തരക്കാർ നമ്മളൊന്നും കരുതുന്നതുപോലെ പേടിത്തൊണ്ടന്മാരല്ലെന്നും മറ്റ് പല ഗുണങ്ങൾ അവർക്ക് ലഭിക്കുന്നതുകൊണ്ടാണിതെന്നുമാണ് മനഃശാസ്‌ത്രജ്ഞർ പറയുന്നത്. സാമൂഹിക പ്രതിബദ്ധത ഇല്ലാത്തതുകൊണ്ടോ ആരെയും ഇഷ്‌ടമല്ലാത്തുകൊണ്ടോ അല്ല ഇത്തരത്തിൽ ചില മനുഷ്യർ തനിയെ കഴിയുന്നത് മറിച്ച് അതുവഴി അവരിൽ പലർക്കും ശക്തമായ മാനസികാരോഗ്യം ലഭിച്ചതുകൊണ്ടാണ്.
ദീർഘനേരം ഏകാന്തത ആസ്വദിക്കുന്നവർക്ക് ബാഹ്യ സാഹചര്യങ്ങളോ മറ്റ് ആളുകളുടെ പെരുമാറ്റങ്ങളോ കൊണ്ട് മനോനിയന്ത്രണം വേണ്ടിവരുന്നവരല്ല. അവർക്ക് അവരുടെ ചിന്തതന്നെ സമാധാനം കണ്ടെത്താൻ സഹായിക്കുമെന്നാണ് മനഃശാസ്‌ത്രജ്ഞർ പറയുന്നത്. ഇവർക്ക് തനിയെ ഒരു .യാത്രപോകാം, അത് ആസ്വദിക്കാം. പെട്ടെന്ന് എന്തെങ്കിലും ബുദ്ധിമുട്ടുകൾ വന്നാലും അവർ പരിഭ്രമിക്കില്ല. പ്രശ്‌നപരിഹാരം കാണാൻ തനിക്കുള്ള കഴിവിനെ അവർക്ക് പരിപൂർണ വിശ്വാസമുണ്ട്. അതിനാൽ എന്തെങ്കിലും പരിഹാരം അവർ കണ്ടെത്തും.
സ്ഥിരമായി ഏകാന്തത ആഗ്രഹിക്കുന്ന ജീവിതമുള്ള പലരും ഓരോ കാര്യങ്ങളെയും ആഴത്തിൽ അനുഭവിക്കുന്നുണ്ട്. എപ്പോഴും ഒറ്റയ്‌ക്കിരിക്കും എന്നതിനർത്ഥം ഇക്കൂട്ടർക്ക് തിരക്ക് പറ്റില്ല എന്നല്ല. ആൾക്കൂട്ടത്തിലെ സംഭാഷണങ്ങളും മറ്റ് സൂചനകളും ഇവർ ഏകാന്തതയിൽ അയവിറക്കും.
ചിലർക്ക് ഏകാന്തത വളരെ ഭയപ്പെടുത്തുന്നതാണ്. ഭയപ്പെടുത്തുന്നതും ആശങ്കപ്പെടുത്തുന്നതുമായ എന്തോ ചുറ്റിനുമുണ്ടെന്ന് അപ്പോൾ അവർ കരുതും. എന്നാൽ ദിവസങ്ങളോളം തനിയെ കഴിഞ്ഞുവന്നവർക്ക് ഇതൊരു പ്രശ്‌നമേയല്ല. അവർക്ക് വൈകാരിക അച്ചടക്കം ഉണ്ടാകും. പ്രശ്‌നമുള്ള സാഹചര്യത്തെ നേരിടാൻ അവർ മനസുകൊണ്ട് പഠിച്ചുകഴിഞ്ഞു.
എന്തുചെയ്യണം? എവിടെ പോകണം എങ്ങനെ വരണം എന്നെല്ലാം തനിയെ താമസിക്കുന്നവർക്ക് അവരുടെതായ വ്യക്തമായ തീരുമാനം ഉണ്ടാകും. ചുറ്റുമുള്ള പ്രകൃതിയിലെ ഓരോ ചെറുമാറ്റങ്ങളും നിങ്ങൾ കണ്ടുപഠിക്കും അതിലൂടെ സ്വയം സന്തോഷവാകാനുള്ള വക നിങ്ങൾക്ക് ലഭിക്കും. മഴയും പച്ചപ്പും സൂര്യപ്രകാശവുമെല്ലാം ചിലരെ സന്തോഷപ്പെടുത്തുന്നത് ഇങ്ങനെയാണ്.
മറ്റുള്ളവർക്ക് സന്തോഷം കണ്ടെത്തേണ്ടത് അവരുടെ ഉത്തരവാദിത്വമാണ് നമ്മുടെയല്ല എന്ന ചിന്ത ഒറ്റയ്‌ക്ക് ജീവിച്ച് ശീലിച്ചവർക്ക് ഉണ്ടാകും. അതിനാൽ മറ്റുള്ളവർ എങ്ങനെ തന്നോട് പെരുമാറണം എന്നതിന് കൃത്യമായ തീരുമാനം ഇവർക്കുണ്ടാകും. അത് മറികടന്നാൽ മാത്രമേ ഇവർ ക്ഷോഭിക്കുക പതിവുള്ളൂ. ഇത്തരക്കാർ ആശങ്ക രോഗബാധിതരല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |