SignIn
Kerala Kaumudi Online
Sunday, 21 December 2025 11.21 AM IST

ചിട്ടി, ലോൺ എന്നിവ ലഭിക്കും; ഭാഗ്യം കടാക്ഷിക്കുന്നത് ഈ നാളുകാരെ

Increase Font Size Decrease Font Size Print Page
money

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2025 ഡിസംബർ 21 - 1198 ധനു 6 ഞായറാഴ്ച. (പുലർച്ചെ 1 മണി 21 മിനിറ്റ് 12 സെക്കന്റ് വരെ മൂലം നക്ഷത്രം ശേഷം പൂരാടം നക്ഷത്രം)

അശ്വതി: വിഷമതകളില്‍ നിന്നും മോചനം ലഭിക്കും. സ്ഥാനമാനലബ്ധി, നവീനഗൃഹ വാഹന യോഗം, ആത്മവിശ്വാസവും ഉത്സാഹവും വര്‍ദ്ധിക്കും, മുടങ്ങിപ്പോയ സംഗതികൾ പൂര്‍ത്തീകരിക്കാന്‍ കഴിയും.

ഭരണി: ഭാഗ്യം എപ്പോഴും കൂടെയുണ്ടാകും, പ്രണയകാര്യങ്ങളില്‍ അപ്രതീക്ഷിതമായ മുന്നേറ്റം, മെച്ചപെട്ട ആനുകൂല്യം ലഭിക്കും, കലാകാരന്മാര്‍ക്കും കായിക പ്രതിഭകള്‍ക്കും പ്രശസ്തിയും അംഗീകാരവും.

കാര്‍ത്തിക: ആത്മവിശ്വാസം വര്‍ദ്ധിയ്ക്കും, വിവാഹബന്ധം വഴി നേട്ടം, സന്താനങ്ങള്‍ കാരണം അഭിമാനവും, തൊഴിലിലും ബിസിനസിലും വികസനങ്ങള്‍.

രോഹിണി: ബിസിനസില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, തൊഴിലില്‍ ഉയര്‍ച്ച, ഊര്‍ജ്ജസ്വലതയുണ്ടാകും, കലാകായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം.

മകയിരം: പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും, വിദേശജോലിക്കുള്ള തടസം മാറും, കുടുംബത്തിലും ബിസിനസിലും ഗുണകരമായ മാറ്റങ്ങള്‍, അവസരങ്ങള്‍ വിട്ടുകളയരുത്.

തിരുവാതിര: സ്വര്‍ണ്ണം - വൈദ്യുതി - നിയമവകുപ്പ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാലം അനുകൂലം, അപ്രതീക്ഷിത ഭാഗത്തു നിന്നും ധനനേട്ടം, സമയം അനുകൂലം.

പുണര്‍തം: സ്ത്രീജനങ്ങള്‍ തൊഴില്‍ മേഖലയില്‍ സൂക്ഷ്മത പാലിക്കണം, സന്താനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം, അനാവശ്യ വാഗ്വാദങ്ങളില്‍ ഏര്‍പ്പെടരുത്.

പൂയം: മേലുദ്യോഗസ്ഥരില്‍ നിന്നും വിരോധമുണ്ടാകും, കുടുംബ ജീവിതം ഭദ്രമായിരിക്കില്ല, തന്റേതല്ലാത്ത കുറ്റങ്ങളാല്‍ വിഷമതകള്‍, വഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം.

ആയില്യം: അസൂയാലുക്കളുടെയും ശത്രുക്കളുടെയും വിരോധം മൂലം മാനഹാനി, കര്‍മ്മരംഗത്ത് ദോഷാനുഭവങ്ങള്‍, കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കരുതലോടെ നീങ്ങുക.

മകം: സന്തോഷകരമായ ചില മുഹൂര്‍ത്തങ്ങള്‍, പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നന്നായി മുന്നേറാന്‍ കഴിയും. വസ്ത്രങ്ങൾ വാങ്ങാൻ അനുകൂലമായ സമയം, ജാതകനും സന്താനത്തിനും ഉന്നത വിദ്യാഭ്യാസം ലഭിക്കും.

പൂരം: കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുരസ്കാരങ്ങള്‍ ലഭിക്കും, ഗൃഹത്തില്‍ ഐശ്വര്യം, ഉപരിപഠനത്തിന്നു സാദ്ധ്യത. അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും.

ഉത്രം: ഗൃഹാന്തരീക്ഷം പൊതുവേ തൃപ്തികരമായിരിക്കും, കലാകായിക രംഗത്ത് അഭിവൃദ്ധി, ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും, പണമിടപാടുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക.

അത്തം: ഗൃഹ വാഹന യോഗം, വിദേശത്ത് പോകേണ്ട കാര്യങ്ങള്‍ സഫലമാകും, കര്‍മ്മ മേഖല പുഷ്ടിപ്പെടും, നഷ്ടപ്പെട്ടിരുന്ന മന:ശ്ശാന്തി തിരികെ ലഭിക്കും.

ചിത്തിര: പൊലീസ് നടപടികൾ അനുകൂലമാകും, വിദേശത്തുള്ളവരുടെ സഹായ സഹകരണമുണ്ടാകും, ലോണ്‍ അനുവദിച്ചു കിട്ടും, പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളില്‍ നിന്നും സഹായം.

ചോതി: കുടുംബത്തില്‍ മംഗല്യ ഭാഗ്യം നടക്കും, പൂര്‍വ്വിക സ്വത്തിന്റെ അനുഭവ യോഗമുണ്ടാകും, ഭരണരംഗത്ത്‌ സ്വാധീനം വര്‍ദ്ധിക്കും, മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും.

വിശാഖം: എഴുത്തുകുത്തുകളില്‍ നിന്നും സന്തോഷം ലഭിക്കും, കാര്യ സാദ്ധ്യത്തിന് വേണ്ടി സേവ പിടിക്കേണ്ടി വരും, പുതിയ തൊഴില്‍ ലഭിക്കും, കുടുംബ ജീവിതത്തില്‍ ഊഷ്മളത വര്‍ദ്ധിക്കും.

അനിഴം: പ്രണയ കാര്യങ്ങളിൽ വിജയം. കുടുംബത്തില്‍ ശാന്തിയും സമാധാനവും, ശത്രുക്കളുമായി ഒത്തു തീര്‍പ്പിലെത്തിച്ചേരും. ബിസിനസ് തെളിഞ്ഞു തുടങ്ങും.

കേട്ട: ഉപരി പഠനം നടക്കും, ചിട്ടി, സര്‍ക്കാരില്‍ നിന്നും അനുകൂല നടപടി, സാമ്പത്തിക പിരിമുറുക്കം മാറും, മന:ശാന്തി, വായ്പ എന്നിവ ലഭിക്കും.

മൂലം: കുടുംബജീവിതത്തിൽ ഉണ്ടായിരുന്ന പ്രതിസന്ധികളില്‍ നിന്നും മോചനം, ദാമ്പത്യപരമായി കാലം അനുകൂലം, ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ ഒഴിവാക്കണം, വിദേശ ജോലി തരപ്പെടും.

പൂരാടം: അപരിചിതരുടെ പക്കല്‍ നിന്നും ഒന്നും ദാനമായി സ്വീകരിക്കരുത് അവരുടെ പാപയോഗങ്ങൾ ഏറ്റെടുക്കേണ്ടി വരും, കുറച്ച് ശ്രദ്ധിച്ച് ചുവടുകള്‍ വക്കേണ്ടതാണ്, സാമ്പത്തിക ബാദ്ധ്യതകൾ തീർക്കാൻ വേണ്ടി അധിക സമയം ജോലി ചെയ്യും, യാത്രയില്‍ നേട്ടങ്ങൾ.

ഉത്രാടം: മന:സാക്ഷിക്കു വിപരീതമായി പ്രവര്‍ത്തിക്കും, ഗുരുജന പ്രീതിയുണ്ടാകും, അശ്രദ്ധമായി തൊഴില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യരുത്, എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ ചെലുത്തേണ്ടതാണ്.

തിരുവോണം: അപഖ്യാതിയ്ക്കു സാദ്ധ്യത. പണം കടം കൊടുക്കരുത്, രേഖകളില്‍ ഒപ്പുവയ്ക്കുമ്പോള്‍ സൂഷ്മതയോടെ കൈകാര്യം ചെയ്യണം, സഹോദരങ്ങള്‍ നിമിത്തം ബുദ്ധിമുട്ടുകള്‍.

അവിട്ടം: സന്താനത്തിന്റെ പ്രണയ ബന്ധത്തില്‍ സൂക്ഷമത പുലർത്തണം, ചെയ്തുപോയ തെറ്റുകുറ്റങ്ങളില്‍ മനസ്താപം, സാമ്പത്തിക കാര്യങ്ങളില്‍ പുതുവഴികള്‍.

ചതയം: കുടുംബത്തില്‍ രോഗ ദുരിതമുണ്ടാകും, പണം ചെലവഴിക്കുന്നതിന് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തണം, അഗ്‌നി സംബന്ധമായ അപകടങ്ങള്‍, പണം കടം കൊടുക്കരുത്, അപഖ്യാതി കേള്‍ക്കും.

പൂരുരുട്ടാതി: അനാവശ്യ യാത്രകള്‍ കഴിവതും ഒഴിവാക്കുക, അപ്രതീക്ഷിത ധനനഷ്ടം, ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, അഗ്നി, ആയുധം, വാഹനം ഇവയില്‍ നിന്നും അപകടം.

ഉത്തൃട്ടാതി: സന്താനത്തിന്റെയും കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം, ആരോഗ്യ നിലയില്‍ പ്രത്യേക കരുതൽ വേണം, കുടുംബ ബന്ധങ്ങൾ ശിഥിലമാകാതെ നോക്കണം.

രേവതി: ജീവിതത്തിൽ തിരിച്ചടികൾ ഉണ്ടാകാന്‍ സാദ്ധ്യത, പ്രശ്‌നങ്ങളില്‍ പെടാതെയിരിക്കാന്‍ ശ്രദ്ധിക്കണം, അയൽക്കാർ ശത്രുക്കളെ പോലെ പെരുമാറും, വാഹനങ്ങൾ വളരെയധികം സൂക്ഷിച്ച് കൈകാര്യം ചെയ്യണം.

TAGS: ASTROLOGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.