തൃശൂർ: ''ഒടുവിൽ, മിനിഞ്ഞാന്നാണ് സംസാരിച്ചത്. സർജറിയൊക്കെ കഴിഞ്ഞിരുന്നു. ഇരുന്ന് തുടങ്ങിയെന്നും വാക്കറിലേ നടക്കാനാകൂവെന്ന് തോന്നുന്നെന്നും പറഞ്ഞു. അപ്പോഴും ഇങ്ങനെ പോകുമെന്ന തോന്നലില്ലായിരുന്നു."" ശ്രീനിവാസന്റെ വേർപാടിൽ നിറകണ്ണുകളോടെ സത്യൻ അന്തിക്കാട് പ്രതികരിച്ചു. ''ഞാനെപ്പോഴും ശ്രീനിയെ ചാർജ് ചെയ്യും. രണ്ടാഴ്ചയിലൊരിക്കൽ കാണാൻ പോകും. രാവിലെ മുതൽ വൈകിട്ട് വരെ വീട്ടിലിരിക്കും. ശ്രീനിയുടെ ബുദ്ധിയും ബ്രെയിനും ചിന്തകളുമെല്ലാം ഷാർപ്പായിരുന്നു. ഈയൊരു സമയത്ത് ഒന്നും പ്രതികരിക്കാൻ വയ്യ. ശ്രീനി കുറെ നാളായി സുഖമില്ലാതെ കിടക്കുകയായിരുന്നല്ലോ. ശ്രീനിയും ഞാനും തമ്മിലുള്ള ആത്മബന്ധം എല്ലാവർക്കുമറിയാം. കഴിഞ്ഞദിവസം വീണ് പരിക്കേറ്റിരുന്നു. ഒടുവിൽ, മതിയായി എന്നു പറഞ്ഞപ്പോൾ അതൊന്നും നോക്കിയിട്ട് കാര്യമില്ല, നമുക്ക് തിരിച്ചുവരാമെന്നും പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് കാലത്ത് സന്ദേശം എന്ന സിനിമ വീണ്ടും ചർച്ചയായപ്പോഴും ഞാൻ പുള്ളിയോട് പറഞ്ഞു..."" വാക്കുകൾ പൂർത്തിയാക്കാതെ നിറകണ്ണുകളോടെ സത്യൻ അന്തിക്കാട് പിൻവാങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |