
സിനിമകളിൽ നിന്ന് നേടിയതിനേക്കാൾ കൂടുതൽ പണം ഒറ്റ വർഷം കൊണ്ട് യൂട്യൂബിൽ നിന്ന് സമ്പാദിച്ചെന്ന് വെളിപ്പെടുത്തി ബോളിവുഡ് സംവിധായിക ഫറ ഖാൻ.നാല് സിനിമകളിലൂടെ 700 കോടി രൂപയിലധികം നേട്ടം കൊയ്ത സംവിധായികയാണ് ഫറ . കൊറിയോഗ്രാഫറും ചലച്ചിത്ര നിർമാതാവുമായ ഫറ ഖാൻ നർമം കലർന്ന സംസാരശൈലിക്ക് പേരുകേട്ട വ്യക്തിയാണ്. യൂട്യൂബ് വ്ളോഗുകളുമായി സജീവമാണ് ഫറ. ഏകദേശം 2.5 മില്യൺ സബ്സ്ക്രൈബേഴ്സാണ് ഫറാ ഖാന് ഉള്ളത്. പാചകക്കാരനായ ദിലീപിനൊപ്പമുള്ള ഫറാ ഖാന്റെ കുക്കിംഗ് വ്ളോഗുകൾ ഡിജിറ്റൽ സെൻസേഷനായി മാറിയിരിക്കുകയാണ്.
ചലച്ചിത്ര നിർമ്മാതാവായിരുന്ന അച്ഛന്റെ ദാരിദ്യം നിറഞ്ഞ ജീവിതം അടുത്തുകണ്ട ഫറാ ഖാൻ ഒരു കൊറിയോഗ്രാഫറായാണ് കരിയർ ആരംഭിച്ചത്. പിന്നീട്സം വിധാനത്തിലേക്കും കടന്നു. റിയാലിറ്റി ഷോകളിൽ വിധികർത്താവായും തിളങ്ങിയ ഫറാ ഖാൻ അടുത്തിടെയാണ് യൂട്യൂബ് ചാനലുമായി സജീവമായത്.
സോഹ അലി ഖാനോടൊപ്പമുള്ള ഒരു പോഡ്‌കാസ്റ്റിനിടെയാണ് യുട്യൂബ് പണം തന്നതിനെക്കുറിച്ച് ഫറ വെളിപ്പെടുത്തിയത്. ബ്ലോക് ബ സ്റ്ററുകൾ ഉണ്ടാക്കിയതിനേക്കാളും, ഏറ്റവും അവിസ്മരണീയമായ ബോളിവുഡ് ഗാനങ്ങൾക്ക് കൊറിയോഗ്രാഫി ചെയ്തതിനേക്കാളും, ഇന്ത്യയിലെ മുൻനിര റിയാലിറ്റി ഷോകളിൽ വിധികർത്താവായതിനേക്കാളും കൂടുതൽ പണം കഴിഞ്ഞ ഒരു വർഷത്തിനിടെ താൻ യൂട്യൂബിലൂടെ സമ്പാദിച്ചു. ഫറയുടെ വാക്കുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |