
തിരുവനന്തപുരം:എ.ഐ.സ്പേസിന്റെ സഹകരണത്തോടെ, ആലുവ എടത്തലയിലെ അൽ-അമീൻ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിൽ സംഘടിപ്പിച്ച ഹാക്കത്തോണിൽ ബെസ്റ്ര് സസ്റ്റെയ്നബിൾ സ്റ്റാർട്ടപ്പ് പുരസ്കാരം മാർ ബസേലിയോസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കി. പാചക എണ്ണയിൽ നിന്ന് കാർ ഇന്ധനം വികസിപ്പിച്ച നവീന സാങ്കേതിക പദ്ധതിയ്ക്കാണ് പുരസ്‌കാരം. കാർത്തിക് രാജ്, സ്റ്റീവിൻ സന്തോഷ് ബേബി, ആദർശ് ഉദയകുമാർ, ഗഗൻ ജി. കുറുപ്പ് എന്നീ വിദ്യാർത്ഥികളുടെ കണ്ടുപിടിത്തമാണിത്. ഉപയോഗശൂന്യമായ പാചക എണ്ണ പരിസ്ഥിതിക്ക് ഭീഷണിയാവുന്നതിനും ഉയർന്ന വിലയ്ക്ക് ഡീഡൽ വാങ്ങേണ്ടിവരുന്നതിനും പരിഹാരമായാണ്
വിദ്യാർത്ഥികൾ ഇത് അവതരിപ്പിച്ചത്.
ഉപയോഗിച്ച പാചകഎണ്ണ കുറഞ്ഞ ചെലവിലുള്ള മൾട്ടി-സ്റ്റേജ് ഫിൽട്രേഷൻ സംവിധാനത്തിലൂടെ ശുദ്ധീകരിക്കുകയും എംബെഡഡ് സിസ്റ്റം അടിസ്ഥാനമാക്കിയ പ്രീ-ഹീറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഡീസൽ എൻജിനുകൾക്ക് അനുയോജ്യമായ ബയോഡീസലായി മാറ്റുകയും ചെയ്യുന്ന സംവിധാനമാണിത്.നിലവിലുള്ള ഡീസൽ എൻജിനുകളിൽ യാതൊരു മാറ്റവും വരുത്താതെ ഇന്ധനം ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
സമാപന ചടങ്ങിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രോജക്ട് ഡയറക്ടർ ലെഫ്റ്റനന്റ് കമാൻഡർ സജിത് കുമാറും അൽ-അമീൻ കോളേജ്ഒഫ് ആർട്‌സ് ആൻഡ് സയൻസ് ഡയറക്‌ടർ ജുനൈദ് റഹ്മാനും ചേർന്ന് വിദ്യാർത്ഥികൾക്ക് അവാർഡ് സമ്മാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |