ചെന്നൈ: ഗോകുലം ഗോപാലൻ നായകനായി അഭിനയിച്ച 'നേതാജി" സിനിമ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവിതത്തിലെ ചില മുഹൂർത്തങ്ങളും ആദിവാസി ജീവിതത്തിലെ കാണാപ്പുറങ്ങളുമാണ് സിനിമയുടെ മുഖ്യപ്രമേയം.
ലോകത്ത് ആദ്യമായി ആദിവാസി ഗോത്രഭാഷയിൽ നിർമ്മിച്ച ചിത്രത്തിൽ നായകനായി അഭിനയിച്ചതിലൂടെ പ്രമുഖ വ്യവസായിയും ചലച്ചിത്ര നിർമ്മാതാവുമായ ഗോകുലം ഗോപാലൻ ഗിന്നസ് റെക്കാഡും സ്വന്തമാക്കിയിരുന്നു. 'വിശ്വഗുരു" എന്ന സിനിമയിലൂടെ ഗിന്നസ് റെക്കാഡിന് അർഹനായ വിജീഷ് മണിയാണ് 'നേതാജി" സംവിധാനം ചെയ്‌തത്. അട്ടപ്പാടിയിലെ ആദിവാസി ഗോത്രഭാഷയായ 'ഇരുള"യിൽ നിർമ്മിച്ച ചിത്രത്തിലൂടെ ഗിന്നസ് റെക്കാഡ് വീണ്ടും വിജീഷിനെ തേടി എത്തിയിരിക്കുകയാണ്.
പ്രവാസി വ്യവസായിയായ ജോണി കുരുവിളയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. സമീപകാലത്ത് നിര്യാതരായ എം.ജെ. രാധാകൃഷ്‌ണൻ ഛായാഗ്രഹണവും രമേഷ് ഗുരുവായൂർ കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു. മാസ്‌റ്റർ അലോക്, ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, റോജി കുര്യൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. തിരക്കഥ രചിച്ചത് യു. പ്രസന്നകുമാർ, ഗാനരചന ഡോ. പ്രശാന്ത് കൃഷ്‌ണൻ, സംഗീതം ജുബൈർ മുഹമ്മദ്, മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |