
വിദേശികൾക്ക് മാത്രമല്ല ഇപ്പോൾ ഇന്ത്യക്കാർക്കും ഏറെ പ്രിയപ്പെട്ട വിഭവമാണ് പാൻകേക്ക്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന പാൻകേക്ക് ആരോഗ്യത്തിനും നല്ലതാണ്. അപ്പോൾ ഇത്തവണത്തെ ക്രിസ്മസ് ദിനത്തിൽ ബ്രേക്ക് ഫാസ്റ്റിന് പാൻകേക്ക് ഉണ്ടാക്കിയാലോ? കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ ഇഷ്ടമാകുന്ന ഈ പാൻകേക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
തയ്യാറാക്കുന്ന വിധം
ആദ്യം കോഴിമുട്ടയുടെ മഞ്ഞയും പഞ്ചസാരയും ചേർത്ത് നന്നായി ഉളക്കുക. ഇനി അതിലേക്ക് ബട്ടർ, പാൽ, വാനില എസൻസ്, മെെദ, ഉപ്പ്, ബേക്കിംഗ് പൗഡർ എന്നിവ ചേർത്ത് നല്ലപോലെ ഇളക്കുക. ഇനി മറ്റൊരു പാത്രത്തിൽ മുട്ടയുടെ വെള്ള പതപ്പിച്ചെടുത്ത് ഇതിലേക്ക് ചേർക്കാം. ശേഷം നല്ലപോലെ യോജിപ്പിക്കുക. ഇനി പരന്ന പാനിൽ ഈ മിശ്രിതം ഒഴിച്ച് ബട്ടർ ചേർത്ത് ചുട്ടെടുക്കാം. ഐസ്ക്രീം, ഫ്രൂട്ട് സലാഡ്, തേൻ, ചോക്ലേറ്റ് സിറപ്പ് എന്നിവയ്‌ക്കൊപ്പം പാൻകേക്ക് കഴിക്കാവുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |