
മനസമാധാനവും ശരിയായ ഉറക്കവും വേണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. പലപ്പോഴും ശരിയായ ഉറങ്ങാൻ പറ്റാത്തതിന്റെ കാരണം നിങ്ങൾ കിടക്കുന്ന മുറിയോ വീടോ ആവാം. കിടപ്പുമുറിയിലെ കട്ടിൽ, ഗൃഹോപകരണങ്ങൾ എന്നിവയുടെ സ്ഥാനം, ചുവരുകളിലെ പെയിന്റിന്റെ നിറം എന്നിവ പോലും ഉറക്കത്തെ ബാധിക്കുമെന്നാണ് വിശ്വാസം. ശരിയായ ഉറക്കം ലഭിക്കാനും മനസമാധാനം ലഭിക്കാനും എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.
1. കിടപ്പുമുറിയുടെ ദിശ വളരെ പ്രധാനമാണ്. മുറിയുടെ വാതിൽ പടിഞ്ഞാറ്, വടക്ക് അല്ലെങ്കിൽ കിഴക്ക് ദിശയിലായിരിക്കണം. ഒരിക്കലും വാതിൽ തെക്ക്, വടക്കുകിഴക്ക് ദിശയിൽ വരാൻ പാടില്ല. തെക്കുകിഴക്ക് ദിശയിലും മുറി വരാൻ പാടില്ല. ഇങ്ങനെ വന്നാൽ ദമ്പതികൾക്കിടയിൽ തെറ്റിദ്ധാരണകളും കലഹങ്ങളും ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് വിശ്വാസം
2. കട്ടിലിന്റെ സ്ഥാനവും വളരെ പ്രധാനമാണ്. ഉറങ്ങുമ്പോൾ തല വയ്‌ക്കുന്നത് കിഴക്ക് അല്ലെങ്കിൽ തെക്ക് ദിശയിലേക്ക് വരുന്നതാണ് ഉത്തമം. ശാന്തവും സമാധാനപരവുമായ ഉറക്കത്തിന് ഇത് നിങ്ങളെ സഹായിക്കുന്നു. ഒരിക്കലും വടക്ക് ദിശയിലേക്ക് തലവയ്‌ക്കരുത്. ഇത് സമ്മർദം വർദ്ധിപ്പിക്കാൻ കാരണമാകുന്നു.
3. മുറിയിൽ അലമാരകളുണ്ടെങ്കിൽ തെക്ക് പടിഞ്ഞാറ് ഭാഗത്തോ തെക്ക് അല്ലെങ്കിൽ പടിഞ്ഞാറ് ദിശയിലോ സ്ഥാപിക്കണം. ഇത് പോസിറ്റീവ് ഊർജം ലഭിക്കാൻ നിങ്ങളെ സഹായിക്കുന്നു. കണ്ണാടിയുള്ള അലമാരയാണെങ്കിൽ കിടക്കയ്‌ക്ക് അഭിമുഖമായി വയ്‌ക്കാൻ പാടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |