SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.47 PM IST

സർപ്പ ദോഷം, കണ്ടക ശനി, ഏഴര ശനി ദോഷങ്ങളകലും, തല മുണ്ഡനം ചെയ്‌ത് ഈ ദേവനെ ദർശിച്ചാൽ നല്ലതെന്ന് ആചാര്യന്മാർ

Increase Font Size Decrease Font Size Print Page
sarpa-dosha

ജീവിതത്തിൽ നിരവധി പ്രാരാബ്ദങ്ങളും പ്രയാസങ്ങളും കൊണ്ട് ബുദ്ധിമുട്ടുന്നവരുണ്ട്. ഓരോ നാളുകാരും ജ്യോതിഷ പ്രശ്‌നവിധിയിൽ തെളിയുന്ന കുഴപ്പങ്ങൾക്ക് ശരിയായ വഴിപാടുകൾ നടത്തിയാൽ പ്രശ്‌ന പരിഹാരമുണ്ടാകും എന്നാണ് വിശ്വാസം. ആചാര്യന്മാരും ഇക്കാര്യങ്ങൾ നിഷ്‌കർഷിക്കാറുണ്ട്.

പലതരം ദോഷങ്ങൾ ഒരാളെ ബാധിക്കാം. സർപ്പദോഷങ്ങൾ, ശനിദശ, ഏഴര ശനി, കണ്ടക ശനി, അഷ്ടമ ശനി, രാഹു-കേതു ദോഷങ്ങൾ ഇങ്ങനെ പ്രശ്‌നങ്ങൾ പലതുണ്ട്. ഈ ദോഷങ്ങളെല്ലാം അകറ്റാൻ ഒരൊറ്റ ഈശ്വരന്റെ ഭജനം കൊണ്ട് സാധിക്കുമെന്നാണ് വിശ്വാസികൾ കണക്കാക്കുന്നത്.

ബാലാജി എന്ന് വിളിക്കുന്ന തിരുപ്പതി ശ്രീവെങ്കിടാചലപതിയുടെ ദർശനമാണത്. മഹാവിഷ്‌ണുവിന്റെ അവതാരമാണ് വെങ്കിടേശ്വരൻ എന്ന വെങ്കിടാചലപതി. പുലർച്ചെ 2.30 മുതൽ ദിവസം ആറ് പൂജകൾ തിരുപ്പതിയപ്പൻ എന്ന ബാലാജിക്കുണ്ട്. 2.30ന് പ്രത്യുഷ പൂജ, സുപ്രഭാത സേവ എന്നും ഇതറിയപ്പെടുന്നു. സൂര്യോദയശേഷം പ്രാതഃകാല പൂജ എന്ന ഉഷഃ പൂജ, മദ്ധ്യാഹ്നപൂജ, അസ്‌മയ സമയത്ത് അപരാഹ്ന പൂജ, പ്രദോഷ സന്ധ്യയ്‌ക്ക് സന്ധ്യാ പൂജ, അത്താഴ പൂജ ഇവയാണത്.

തല മുണ്ഡനം ചെയ്ത് വേണം വെങ്കിടേശനെ ദർശിക്കാൻ എന്നാണ് വിശ്വാസം. ഞാൻ എന്ന ഭാവം ഇല്ലാതാകുന്നതിനാണ് ഇങ്ങനെ. വൃത്തിയായ ഒരു തുണിയിൽ കിഴി കെട്ടി കാണിക്ക ദർശനം മറ്റൊരു പ്രധാന വഴിപാടാണിത്. ജോലിയിലെ തടസം, തൊഴിലില്ലായ്‌മ, വിവാഹ തടസം, ദാമ്പത്യ തടസം എന്നിവക്കും ഇവിടെ ദ‌‌ർശനം നടത്തണം.

എല്ലാവിധ ദോഷദുരിതങ്ങൾ അകലാനും സാമ്പത്തിക പ്രശ്‌നങ്ങൾ ആകലാനും വെങ്കിടേശ ദർശനം വേണം. വിവിധ ശനിദോഷങ്ങളായ ഏഴര ശനി, കണ്ടക ശനി, അഷ്‌ടമശനി എന്നിവ അകറ്റാനും രാഹു-കേതുക്കളുടെ ദോഷമകറ്റാനും വെങ്കിടേശ ദർശനം നല്ലതാണ്. എല്ലാവിധ സർപ്പദോഷങ്ങളും അകറ്റാൻ തിരുപ്പതി ദർശനം നല്ലതാണ്. തിരുപ്പതി ദർശനത്തിലൂടെ ഭഗവാൻ പ്രസാദിച്ചാൽ അപ്രതീക്ഷിത ഭാഗ്യം ലഭിക്കുമെന്നാണ് വിശ്വാസം.

TAGS: RITUALS, SANIDOSHAM, PROBLEMS, TEMPLE DARSHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY