
തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര ആശംസ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവും മുഖ്യമന്ത്രി പിണറായി വിജയനും. ക്രിസ്തു മുന്നോട്ടുവച്ച ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും വെളിച്ചം കെടാതെ സൂക്ഷിക്കുകയെന്നതാണ് പ്രധാനമെന്ന് ആശംസാ സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദ്വേഷം പ്രചരിപ്പിച്ച് തമ്മിലടിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്ന ഈ വേളയിൽ ക്രിസ്തു മുന്നോട്ടുവച്ച പുരോഗമന ആശയങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്നും ഒരുമിച്ച് മുന്നേറാമെന്നും പറഞ്ഞു. എല്ലാവരും സമാധാനത്തോടെ ജീവിക്കുകയെന്ന വലിയ സന്ദേശമാണ് ക്രിസ്മസ് നൽകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |