
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (ഐഒസിഎൽ) വിവിധ റിഫൈനറി, പെട്രോക്കെമിക്കൽ യൂണിറ്റുകളിൽ ജൂനിയർ എഞ്ചിനീയറിംഗ് അസിസ്റ്റന്റ് ഉൾപ്പെടെയുള്ള തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഐഒസിഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
ഗുവാഹത്തി (അസം), ബറൗണി (ബീഹാർ), വഡോദര (ഗുജറാത്ത്), ഹാൽദിയ (പശ്ചിമ ബംഗാൾ), മഥുര (ഉത്തർപ്രദേശ്), പാനിപ്പത്ത് (ഹരിയാന), ദിഗ്‌ബോയ് (അസം), ബോംഗൈഗാവ് (അസം), പാരദീപ് (ഒഡീഷ) എന്നിവിടങ്ങളിലെ യൂണിറ്റുകളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.
ജൂനിയർ എഞ്ചിനീയർ, ക്വാളിറ്റി കൺട്രോൾ അനലിസ്റ്റ്, ഫയർ ആന്റ് സേഫ്‌റ്റി തുടങ്ങി ധാരാളം തസ്‌തികകളിൽ ഒഴിവുകളുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 25,000 മുതൽ 1,05,000 രൂപ വരെയാണ് ശമ്പളമായി ലഭിക്കുക. ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്ന മേഖല ഡിപ്ലോമ, എഞ്ചിനീയറിംഗ് അല്ലെങ്കിൽ ബിഎസ്‌സി ബിരുദം ഉണ്ടായിരിക്കണം. വിദ്യാഭ്യാസ യോഗ്യതകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഐഒസിഎൽ വെബ്‌സൈറ്റിൽ ലഭ്യമാണ്.
അപേക്ഷകരുടെ കുറഞ്ഞ പ്രായപരിധി 18 വയസും പരമാവധി പ്രായം 26 വയസുമാണ്. സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതാണ്. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജനുവരി ഒമ്പതാണ്. പരീക്ഷ ജനുവരി മാസത്തിലെ അവസാന ആഴ്‌ച നടത്തുമെന്നാണ് കരുതുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |