SignIn
Kerala Kaumudi Online
Friday, 26 December 2025 10.23 PM IST

ഈ നാളുകാർക്ക് പ്രതീക്ഷിച്ചതിലുപരി സാമ്പത്തിക നേട്ടമുണ്ടാകും, ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം

Increase Font Size Decrease Font Size Print Page
astro

2025 ഡിസംബർ 27 - ധനു 12 ശനിയാഴ്ച, ( പുലർന്ന ശേഷം 9 മണി 9 മിനിറ്റ് 13 സെക്കന്റ് വരെ പൂരുരുട്ടാതി നക്ഷത്രം ശേഷം ഉത്തൃട്ടാതി നക്ഷത്രം )

അശ്വതി : കലഹങ്ങൾ ഉണ്ടാകാതെ നോക്കണം, പ്രശ്നങ്ങളിലും വാഗ്ദ്വാനങ്ങളിലും അകപ്പെടരുത്, ദാമ്പത്യത്തിൽ അകൽച്ചകൾ, ആരോഗ്യകാര്യത്തിൽ കൂടുതലായി ശ്രദ്ധിക്കുക.

ഭരണി : ഔഷധം ഉപയോഗിക്കേണ്ടി വരും, ആഡംബരത്തിനായി പണം ചെലവഴിക്കും, ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കാൻ പ്രയാസപ്പെടും.

കാർത്തിക : ആരോഗ്യകാര്യത്തിൽ വളരെ ശ്രദ്ധിക്കണം, മുൻകോപം നിയന്ത്രിക്കണം, ദേഹദുരിതത്തിനു സാദ്ധ്യത, ജലം,അഗ്നി ഇവ സൂക്ഷിക്കണം, കർമ്മരംഗത്ത് കരുതൽ ആവശ്യം.

രോഹിണി : ബന്ധങ്ങൾ വഷളാകാതിരിക്കാൻ ശ്രദ്ധിക്കണം, മനസിന്റെ തെറ്റായ ധാരണകൾ അബദ്ധങ്ങളുണ്ടാക്കും, സത്യാവസ്ഥ അറിയാതെ പ്രതികരിക്കരുത്.

മകയിരം : ശുഭകാര്യങ്ങൾ നടക്കും, തൊഴിലിലും ബിസിനസിലും നേട്ടം, പ്രതീക്ഷിച്ചതിലുപരി സാമ്പത്തിക നേട്ടമുണ്ടാകും, അധിക്ഷേപങ്ങളെ അതിജീവിക്കും.

തിരുവാതിര : ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം, വിവാഹാലോചന തീരുമാനത്തിലെത്തും, ദൈവീക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും, വിരോധികളുമായി അടുക്കും.

പുണർതം : അഭിമാനകരമായ സംഗതികൾ സംഭവിക്കും, വിദ്യാഭ്യാസ കാര്യങ്ങളിൽ പുരോഗതി, കലാരംഗത്തുള്ളവർക്ക് നേട്ടത്തിന്റെ സമയം, ദാമ്പത്യബന്ധം ദൃഢമാകും,

പുയം :പ്രലോഭനങ്ങളിൽപ്പെടില്ല, പ്രതീക്ഷിക്കാത്ത സമയത്ത് ധനലാഭം ഉണ്ടാകും, വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കും, വിദേശത്ത് മെച്ചപ്പെട്ട ജോലി സാദ്ധ്യതകൾ തെളിയും.

ആയില്യം : അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും, അഭീഷ്ടസിദ്ധി കൈവരും, വിദേശയാത്രയ്ക്ക് അവസരം ലഭിക്കും, ദുശ്ശീലങ്ങൾ ഉപേക്ഷിക്കും.

മകം : ധനപരമായ കാര്യങ്ങളിൽ വിജയം, പുതിയ ഗൃഹോപകരണങ്ങൾ വാങ്ങിക്കും, സ്ഥാനമാനങ്ങളും അംഗീകാരങ്ങളും ലഭിക്കും, വ്യാപാരികൾക്ക് വളരെ നേട്ടങ്ങൾ.

പൂരം : കൂടുതൽ ആദായം നേടും, വിദ്യാർത്ഥികൾക്ക് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനം, പുതിയ ബന്ധങ്ങൾ ഉടലെടുക്കും, കുടുംബ ജീവിത്തിലുള്ള സ്വരചേർച്ചയില്ലായ്മ മാറും.

ഉത്രം : സഹായികൾ ശത്രുക്കൾ ആകും, ധനത്തിന്റെ കാര്യങ്ങൾ വളരെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യണം, പ്രതീക്ഷിച്ച അനുഭവഫലം ഉണ്ടാവുകയില്ല, വാഗ്വാദങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കണം.

അത്തം : തെറ്റിദ്ധാരണകൾ വന്നുഭവിക്കും, സഹപ്രവർത്തകരുമായി അകൽച്ചയുണ്ടാകും, വിശ്വാസവഞ്ചന നേരിടേണ്ടി വരും, എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ ചെലുത്തണം.

ചിത്തിര : ധനമിടപാടുകളിൽ സൂക്ഷ്മതപാലിക്കുക, ചുമതലകൾ അന്യരെ ഏൽപ്പിക്കരുത്, വാഹനം ഉപയോഗിക്കുന്നവർ സൂക്ഷിക്കുക.

ചോതി : പണം കടം കൊടുക്കരുത്. ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കരുത്, ധനമിടപാടുകൾ ശ്രദ്ധിച്ച് നടത്തുക, നൂതന സംരംഭങ്ങൾക്ക് പ്രാരംഭ തടസങ്ങൾ ഉണ്ടാകും.

വിശാഖം : സംസാരം വളരെ നിയന്ത്രിക്കണം, മാതാവിനും പിതാവിനും രോഗങ്ങൾ, യാത്രയിൽ ദുരിതാനുഭവങ്ങൾ. വ്യാപാരികൾക്ക് വിദേശ ബന്ധം ലഭിക്കും.

അനിഴം : ശത്രുക്കൾ മിത്രങ്ങൾ ആകും, കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും, മറ്റുള്ളവർക്ക് അസൂയ തോന്നുന്ന കാര്യങ്ങൾ സംഭവിക്കും, രാഷ്ട്രീയ പ്രവർത്തകർക്ക് അനുകൂല സമയം.

കേട്ട : ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. ദാമ്പത്യസുഖം, സന്താനസൗഖ്യം, സങ്കല്പങ്ങൾ യാഥാർഥ്യമാകും, വാഹനം മാറ്റി വാങ്ങുന്നതിന് തീരുമാനിക്കും.

മൂലം : വസ്തു വാഹനാദി ലാഭവും, യാത്രാഗുണവും, മറ്റുള്ളവരുടെ ആദരവിന് പാത്രമാകും, ആഗ്രഹങ്ങൾ നിറവേറും, ധനപരമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും.

പൂരാടം : ഉന്നതവ്യക്തികളുമായി പരിചയപ്പെടും, കുടുംബത്തിലെ അന്തരീക്ഷം ആശ്വാസത്തിന് വഴിയൊരുക്കം, ഏറ്റെടുക്കുന്ന കാര്യങ്ങൾ വിചാരിക്കുന്ന വിധം നടപ്പിലാക്കും.

ഉത്രാടം : സ്വരച്ചേർച്ച ഇല്ലായ്മക്ക് പരിഹാരം ഉണ്ടാവും, ഒരു അപൂർവ സൗഹൃദമോ ആത്മബന്ധമോ ഉണ്ടാകും, നിർത്തിവച്ച കർമപദ്ധതികൾ പുനരാരംഭിക്കും, ഉദ്യോഗം തിരികെ ലഭിക്കും.

തിരവോണം : കുടുംബത്തിൽ സ്ത്രീകൾക്ക് അംഗീകാരം. ഉദ്ദിഷ്ട കാര്യലാഭം, ധനപ്രാപ്തി, ദൈവാനുകൂല്യം, മറ്റുള്ളവരുടെ ആദരവ് നേടും, ശത്രുക്കളുമായി ഒത്തു തീർപ്പിലെത്തും.

അവിട്ടം : കുടുംബാംഗങ്ങൾ സ്‌നേഹത്തോടെ പെരുമാറും,സന്താന ഭാഗ്യം, ഉണ്ടായിരുന്ന ക്ലേശങ്ങൾ മാറും, വ്യവഹാരവിജയം, ബന്ധു ബലം വർദ്ധിക്കും, ഉന്മേഷം ഉണ്ടാകും, ബിസ്സിനസ്സിൽ അഭിവൃദ്ധി.

ചതയം : ദാമ്പത്യം സുഖപ്രദം, ചിരകാലാഭിലാഷം പൂവണിയും, പല രീതിയിലും ധനം വന്നു ചേരും. ശാരീരികമായി വളരെയധികം സുഖാനുഭവങ്ങൾ, അപ്രതീക്ഷിതവും അനുകൂലവുമായ ചില സംഭവങ്ങൾ നടക്കും.

പൂരുരുട്ടാതി : അനാവശ്യ പ്രശ്നങ്ങളിൽ ചാടാൻ സാദ്ധ്യതയുണ്ട്, പണം ചെലവഴിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തും,
ബന്ധുക്കൾ ശത്രുക്കളെ പോലെ പെരുമാറും.

ഉത്രട്ടാതി : കോടതിനടപടികൾ നേരിടേണ്ടി വരും, ജോലിസ്ഥലത്ത് ശത്രുക്കളുടെ ഉപദ്രവം, തേൻ പുരട്ടിയ വാഗ്ദാനങ്ങളിൽ വീണുപോകരുത്.

രേവതി : ഗൃഹത്തിൽ അസ്വസ്ഥതകൾ, കലഹം, അശ്രദ്ധമൂലം കുഴപ്പങ്ങൾക്ക് സാദ്ധ്യത, ധനപരമായ ഇടപാടുകൾ കരുതലോടെ നടത്തുക, സ്ത്രീകളുമായി ഇടപെടുമ്പോൾ ജാഗ്രത പാലിക്കുക.

TAGS: ASTRO, YOURS TONMORROW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.