
കോഴിക്കോട്: എൽ.ഡി.എഫ് നിലനിറുത്തിയ കേരളത്തിലെ ഒരേയൊരു കോർപ്പറേഷനായ കോഴിക്കോട്ട് മേയറായി സി.പി.എമ്മിലെ ഒ.സദാശിവൻ ചുമതലയേറ്റു. 76 അംഗ കൗൺസിലിൽ രണ്ട് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിൽ ആദ്യഘട്ടത്തിൽ 35 വോട്ടുകളും രണ്ടാം ഘട്ടത്തിൽ 33 വോട്ടുകളുമാണ് നേടിയത്. എൽ.ഡി.എഫിലെ രണ്ട് വോട്ടുകൾ അസാധുവായി.
തടമ്പാട്ട്താഴം ഡിവിഷനിൽ നിന്നു വിജയിച്ച ഒതയമംഗലത്ത് സദാശിവൻ സി.പി.എം കോഴിക്കോട് നോർത്ത് ഏരിയാകമ്മിറ്റി അംഗമാണ്. യു.ഡി.എഫിൽ നിന്ന് മത്സരിച്ച എസ്.കെ. അബൂബക്കറിന് 28 വോട്ടുംഎൻ.ഡി.എയിൽ നിന്ന് മത്സരിച്ച നമ്പിടി നാരായണന് 13 വോട്ടും ലഭിച്ചു. ആദ്യഘട്ട വോട്ടെടുപ്പിൽ 13 വോട്ടുകൾ ലഭിച്ച നമ്പിടി നാരായണനെ ഒഴിവാക്കി രണ്ടാംഘട്ട വോട്ടെടുപ്പ് നടത്തുകയായിരുന്നു. ബി.ജെ.പി അംഗങ്ങൾ രണ്ടാംഘട്ട വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. യു.ഡി.എഫ്, എൽ.ഡി.എഫ് വോട്ടുകൾ അസാധുവായില്ല. വരണാധികാരി കൂടിയായ കളക്ടർ സ്നേഹിൽ കുമാർ സിംഗ് മേയർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
കൊയിലാണ്ടി നഗരസഭയിൽ എൽ.ഡി.എഫിലെ യു.കെ ചന്ദ്രൻ (സി.പി.എം), പയ്യോളിയിൽ യു.ഡി.എഫിലെ എൻ. സാഹിറ (ലീഗ്), രാമനാട്ടുകരയിൽ യു.ഡി.എഫിലെ കല്ലട മുഹമ്മദലി (ലീഗ്), മുക്കത്ത് എൽ.ഡി.എഫിലെ കെ.പി.ചാന്ദ്നി (സി.പി.എം), കൊടുവള്ളിയിൽ യു.ഡി.എഫിലെ സഫീന ഷമീർ (ലീഗ്) , വടകരയിൽ എൽ.ഡി.എഫിലെ പി.കെ ശശി (സി.പി.എം), ഫറോക്കിൽ യു.ഡി.എഫിലെ ചന്ദ്രിക (ആദ്യ രണ്ടരവർഷം), രേഷ്മ രതീഷ് (അവസാന ഘട്ട രണ്ടരവർഷം) (രണ്ടും ലീഗ്) എന്നിവരെയും ചെയർപേഴ്സൺമാരായി തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |