ന്യൂഡൽഹി: ചിറ്റൂർ - തത്തമംഗലം നഗരസഭയുടെ ചെയർമാൻ സുമേഷ് അച്യുതനെ ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് (ഇഫ്കോ) ഭരണസമിതിയംഗമായി തിരഞ്ഞെടുത്തു. 21 അംഗ ഭരണസമിതിയിൽ കേരളം, തമിഴ്നാട്, പോണ്ടിച്ചേരി എന്നിവയുൾപ്പെടുന്ന പ്രദേശങ്ങളിൽ നിന്നുള്ള ഏക ഡയറക്ടറായാണ് തിരഞ്ഞെടുക്കപ്പെട്ടത്. ചിറ്റൂർ മുൻ എം.എൽ.എ കെ.അച്യുതന്റെ മകനാണ്.
കേരളത്തിൽ നിന്നും ഇതിനു മുൻപ് പി.പി.തങ്കച്ചനും ജോസ് കുറ്റ്യാനിയുമാണ് ഇഫ്കോ ഭരണസമിതി അംഗങ്ങളായിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |