
ഒന്നാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് ഹിയറിംഗ് ഇമ്പയേർഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം.എഡ് പരീക്ഷകളുടെ ഫലം പ്രസീദ്ധികരിച്ചു.
നാലാം സെമസ്റ്റർ ബി.എ സി.ബി.സി.എസ്.എസ് ജൂലായ് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 29 മുതൽ ജനുവരി 7 വരെയുള്ള പ്രവൃത്തിദിനങ്ങളിൽ ഇ.ജെ- 5 സെക്ഷനിൽ ഹാജരാകണം.
നാലാം സെമസ്റ്റർ ബി.ബി.എ / ബി.സി.എ / ബി.എ / ബി.എസ്.സി /ബി.കോം / ബി.പി.എ/ ബി.എസ്.ഡബ്ല്യൂ/ ബി.വോക് / ബി.എം.എസ് കരിയർ റിലേറ്റഡ് ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഐ.ഡി കാർഡ് / ഹാൾടിക്കറ്റുമായി 29 മുതൽ ജനുവരി 6 വരെയുള്ള പ്രവൃത്തിദിനങ്ങളിൽ ഇജെ-3 സെക്ഷനിൽ ഹാജരാകണം.
വിദൂരവിദ്യാഭ്യാസ വിഭാഗം ഒക്ടോബർ/നവംബർ മാസങ്ങളിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ ബി.കോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ പരീക്ഷയുടെ പ്രാക്ടിക്കൽ 31 ന് കാര്യവട്ടത്ത് നടത്തും.
അറബിക് ടൈപ്പിംഗ് കോഴ്സിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത എസ്.എസ്.എൽ.സി./ തത്തുല്യം. പ്രായ പരിധിയില്ല, ഫീസ്: 3000രൂപ. അപേക്ഷ ഫോം www.arabicku.in വെബ്സൈറ്റിൽ. ഫോൺ 9633812633
ഓർമിക്കാൻ...
1. XAT 2026 അഡ്മിറ്റ് കാർഡ്:- എം.ബി.എ ഉൾപ്പെടെയുള്ള മാനേജ്മെന്റ് പ്രോഗ്രാം പ്രവേശനത്തിനായി XLRI ജംഷദ്പുർ ജനുവരി 4ന് നടത്തുന്ന Xavier Aptitude Test-ന്റെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: xatonline.in.
2. എൽ എൽ.എം സ്ട്രേ വേക്കൻസി അലോട്ട്മെന്റ്:- കേരളത്തിലെ ഗവൺമെന്റ് ലാ കോളേജുകളിലെയും സ്വകാര്യ സ്വാശ്രയ ലാ
കോളേജുകളിലെയും 2025-26 ലെ എൽ എൽ.എം.കോഴ്സ് പ്രവേശനത്തിനായി നടത്തുന്ന സ്ട്രേ വേക്കൻസി അലോട്ട്മെന്റ് നടപടികൾ www.cee kerala.gov.in ൽ ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് 30 വരെ പുതുതായി ഓപ്ഷൻ രജിസ്റ്റർ ചെയ്യാം.
ബി.ഫാം പ്രവേശനം
ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സ് പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ട്മെന്റിനായി www.cee.kerala.gov.in ൽ 27ന് ഉച്ചയ്ക്ക് രണ്ടു വരെ ഓപ്ഷൻ നൽകാം. ഹെൽപ്പ് ലൈൻ:0471 2332120, 2338487.
സ്പോട്ട് അലോട്ട്മെന്റ്
കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ ബി.എസ്‌സി നഴ്സിംഗ്(ആയുർവേദം), ബി.ഫാം(ആയുർവേദം) ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ് 29 ന് രാവിലെ 10 ന് എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടത്തും. www.lbscentre.kerala.gov.inലുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഏതെങ്കിലും എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററിൽ ഹാജരായി രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: 0471 2560361, 362, 363, 364.
എം.ബി.ബി.എസ്,
ബി.ഡി.എസ് പ്രവേശനം
എം.ബി.ബി.എസ്,ബി.ഡി.എസ് പ്രവേശനത്തിനുള്ള സ്പെഷ്യൽ സ്ട്രേ വേക്കൻസി അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. നാളെ വൈകിട്ട് നാലിനകം കോളേജുകളിൽ പ്രവേശനം നേടണം. ഹെൽപ്പ് ലൈൻ : 0471 2525300.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |