പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.എസ് സി ബയോകെമിസ്ട്രി (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21 വരെ അപേക്ഷിക്കാം.
ആർക് മൂന്ന്, അഞ്ച് സെമസ്റ്റർ (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇരട്ട ബിരുദ ബി.എ എൽ എൽ.ബി. (ഓണേഴ്‌സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം.
അപേക്ഷ തീയതി
മൂന്നാം സെമസ്റ്റർ എം.ടെക് (2017 അഡ്മിഷൻ) പരീക്ഷയ്ക്ക് പിഴയില്ലാതെ 16 വരെയും 500 രൂപ പിഴയോടെ 17നും 1000 രൂപ സൂപ്പർ ഫൈനോടെ 19 വരെയും അപേക്ഷിക്കാം.
പരീക്ഷ തീയതി
രണ്ടാം സെമസ്റ്റർ എം.എസ് സി കമ്പ്യൂട്ടർ എൻജിനിയറിംഗ് ആൻഡ് നെറ്റ്‌വർക് ടെക്‌നോളജി (2018 അഡ്മിഷൻ റഗുലർ/2015 മുതൽ 2017 വരെ അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 25ന് ആരംഭിക്കും. പിഴയില്ലാതെ 15 വരെയും 500 രൂപ പിഴയോടെ 16നും 1000 രൂപ സൂപ്പർഫൈനോടെ 17 നും അപേക്ഷിക്കാം.
ഓൺലൈൻ പോർട്ടൽ 19ന് ശേഷം തുറക്കും
ഒന്നാംസെമസ്റ്റർ സി.ബി.സി.എസ്. (പുതിയ സ്‌കീം 2019 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ റീ അപ്പിയറൻസ്) പരീക്ഷയ്ക്ക് കോളജ് മുഖേന ഫീസടയ്ക്കാനുള്ള ഓൺലൈൻ പോർട്ടൽ 19 ന് ശേഷം തുറക്കും.
ഗസ്റ്റ് ലക്ചർ ഒഴിവ്
സ്‌കൂൾ ഒഫ് ബയോസയൻസസിൽ ബയോഫിസിക്‌സ് വിഷയത്തിൽ ഗസ്റ്റ് ലക്ചററുടെ ഒരൊഴിവുണ്ട്. വാക്ഇൻഇന്റർവ്യൂ 16ന് രാവിലെ 10.30ന് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |