
പ്രഭാസ് നായകനായി മാരുതി രചനയും സംവിധാനവും നിർവഹിക്കുന്ന രാജാസാബ് ട്രെയിലർ 2.0 പുറത്തിറങ്ങി. പഞ്ച് ഡയലോഗ് കൊണ്ട് ആരാധകരെ ആവേശഭരതിനാക്കുകയാണ് പ്രഭാസ്. കൽക്കി 2898 എ.ഡിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന രാജാസാബ് ഒരു അത്ഭുതലോകം തന്നെ ഒരുക്കുന്നു എന്ന് ട്രെയിലർ കാണിച്ചു തരുന്നു.
ജനുവരി 9ന് തിയേറ്ററുകളിൽ എത്തുന്ന രാജാസാബ് കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി എത്തുന്ന ഹൊറർ - ഫാന്റസി ചിത്രം ആണ്. സിനിമയുടെ അത്ഭുതം വീണ്ടും ജനിപ്പിക്കുന്നതാണ് ട്രെയിലർ 2.0. പ്രഭാസ് ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രത്തിൽ സെറീന വഹാബ്, സഞ്ജയ് ദത്ത് എന്നിവരുടെ ഇതുവരെ കാണാത്ത അഭിനയ മുഹൂർത്തങ്ങളുണ്ട് .
ബൊമൻ ഇറാനി, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങി നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് നിർമ്മിക്കുന്നത്.
വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. തമൻ എസ്. സംഗീതം പകരുന്നു. ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, പി.ആർ.ഒ.: ആതിര ദിൽജിത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |