
തൃശൂർ: കേരളകൗമുദി മുൻ ബ്യൂറോ ചീഫും മുതിർന്ന മാദ്ധ്യമ പ്രവർത്തകനുമായ കോലഴി പൂവണി ചുള്ളിപ്പറമ്പിൽ ഗംഗാധരന്റെ മകൻ സി.ജി.സുനിൽ കുമാർ (60) നിര്യാതനായി.
കേരളകൗമുദിയുടെ തൃശൂർ യൂണിറ്റിൽ റിപ്പോർട്ടറായി തുടങ്ങിയ സി.ജി.സുനിൽകുമാർ ഫ്‌ളാഷ് ബ്യൂറോ ചീഫ്, കേരളകൗമുദി ഡെസ്‌ക് ചീഫ് പദവികൾ വഹിച്ചിട്ടുണ്ട്.
അമ്മ: പാർവതി. ഭാര്യ: പ്രിയ (തൃശൂർ സർവീസ് സഹകരണ സംഘം), മക്കൾ: ശിവശങ്കരൻ (ജിംനേഷ്യം പരിശീലകൻ), പാർവതി (ഓൺലൈൻ മാദ്ധ്യമപ്രവർത്തക).
രാഷ്ട്രദീപിക പത്രത്തിലൂടെയായിരുന്നു തുടക്കം. ടെട്‌കോ ടൈംസ്, തനിനിറം പത്രങ്ങളിലും പ്രവർത്തിച്ചു. അന്വേഷണാത്മക റിപ്പോർട്ടിംഗിൽ ശ്രദ്ധേയമായ വാർത്തകളും പരമ്പരകളും പ്രസിദ്ധീകരിച്ചു.എസ്.എൻ.ഡി.പി യോഗം അടക്കമുള്ള ശ്രീനാരായണ പ്രസ്ഥാനങ്ങളിലും സജീവമായിരുന്നു. മാദ്ധ്യമ പ്രവർത്തനത്തിലെ മികവ് പരിഗണിച്ച് നിരവധി പുരസ്‌കാരങ്ങളും തേടിയെത്തിയിട്ടുണ്ട്.
കേരളകൗമുദിക്കായി യൂണിറ്റ് മാനേജർ സി.വി.മിത്രൻ, ബ്യൂറോ ചീഫ് ഭാസി പാങ്ങിൽ, തൃശൂർ പ്രസ് ക്ലബ്ബിനായി സെക്രട്ടറി രഞ്ജിത്ത് ബാലൻ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.
എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.വി.സദാനന്ദൻ, എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാ സംഘം സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥൻ, ചാലക്കുടി യൂണിയൻ സെക്രട്ടറി കെ.എ.ഉണ്ണിക്കൃഷ്ണൻ, ആക്ടിംഗ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി, കൊടകര യൂണിയൻ സെക്രട്ടറി കെ.ആർ.ദിനേശൻ തുടങ്ങി നിരവധിപേർ വസതിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |