വാഷിംഗ്ടൺ: നവംബർ 2 മുതൽ 8 വരെ ദേശീയ ' കമ്മ്യൂണിസം-വിരുദ്ധ വാര" മായി ആചരിക്കണമെന്ന് കാട്ടിയുള്ള ബിൽ യു.എസ് കോൺഗ്രസിൽ. കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾക്ക് ഇരയായവരെ ഇക്കാലയളവിൽ ആദരിക്കണമെന്നും അമേരിക്കൻ വ്യക്തിസ്വാതന്ത്ര്യ മൂല്യങ്ങളെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നും ബില്ലിൽ പരാമർശിക്കുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിലെ അംഗങ്ങളാണ് സെനറ്റിലും ജനപ്രതിനിധി സഭയിലും ബില്ല് മുന്നോട്ടുവച്ചത്. അതേസമയം,കമ്മ്യൂണിസം-വിരുദ്ധ വാരം ഇക്കഴിഞ്ഞ നവംബറിൽ ട്രംപ് പ്രഖ്യാപിച്ചതാണ്. ട്രംപിന്റെ പ്രഖ്യാപനത്തിന് നിയമപരമായ അംഗീകാരം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇരുസഭകളിലും ബില്ലിന്റെ നടപടികൾ പ്രാരംഭ ഘട്ടത്തിലാണ്. വിവിധ കമ്മിറ്റികളുടെ അവലോകന പ്രക്രിയകൾക്ക് ശേഷമേ ബില്ലിന്റെ വോട്ടെടുപ്പ് ഉണ്ടാകൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |