
മാഡ്രിഡ്: അടുത്തിടെ ഇൻസ്റ്റഗ്രാം അടക്കം സോഷ്യൽ മീഡിയയിൽ മുന്തിരിങ്ങ വൈറലായിരുന്നു. ലോകമെമ്പാടും മുന്തിരി വിൽപ്പന ഉയരാനും ഇത് കാരണമായി. ശരിക്കും എന്താണ് പുതുവർഷവും മുന്തിരിയും തമ്മിലെ ബന്ധം ? പുതുവർഷത്തിന് ഓരോ നാട്ടിലും വ്യത്യസ്തമായ രീതിയിലുള്ള വരവേൽപുണ്ടെന്ന് നിങ്ങൾക്കറിയാമല്ലോ. അത്തരത്തിൽ ലോകത്ത് നിലനിൽക്കുന്ന പരമ്പരാഗത ന്യൂ ഇയർ ആഘോഷങ്ങളിൽ ഏറ്റവും എളുപ്പമുള്ള രീതിയാണ് മുന്തിരി കഴിക്കുന്നത്. വരുന്ന വർഷം മുഴുവൻ ഭാഗ്യം കടന്നുവരാൻ 12 മുന്തിരിങ്ങ കഴിച്ചാൽ മതിയെന്നാണ് സ്പെയിൻകാർക്കിടയിലെ വിശ്വാസം. മദ്ധ്യ അമേരിക്ക, തെക്കൻ അമേരിക്കൻ ഭാഗങ്ങളിലും മറ്റും സ്പെയിനിൽ ഉത്ഭവിച്ച ഈ രീതി പിന്തുടരുന്നുണ്ട്. 12 മുന്തിരികൾ 12 മാസങ്ങളെ പ്രതിനിധീകരിക്കുന്നു. പക്ഷേ, സംഗതി അത്ര ഈസിയാണെന്ന് കരുതേണ്ട, ക്ലോക്കിൽ 12 മണി മുഴങ്ങിയാൽ ഉടൻ ഒന്നിനു പിറകേ ഒന്നായി 36 സെക്കന്റിനുള്ളിൽ തന്നെ മുന്തിരിങ്ങ കഴിക്കണമെന്നാണ് സ്പാനിഷ് രീതി. പച്ച നിറത്തിലുള്ള അരിയില്ലാത്ത ചെറിയ മുന്തിരിയാണ് കൂടുതൽ പേരും ഇതിനായി തിരഞ്ഞെടുക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |