
ലക്‌നൗ: ഉത്തർപ്രദേശിൽ ആറ് വയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം ടെറസിൽ നിന്നെറിഞ്ഞുകൊന്നു. ബുലന്ത്ഷഹറിലെ സിക്കന്തരാബാദിൽ കഴിഞ്ഞ ദിവസമാണ് ക്രൂരത. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമുട്ടലിലൂടെയാണ് രാജു, വീരു കശ്യപ് എന്നീ പ്രതികളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയതായി വിവരം ലഭിച്ചാണ് സ്ഥലത്തെത്തിയതെന്ന് പൊലീസ് അറിയിച്ചു. കുട്ടിയെ
കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥീരികരിച്ചു. തുടർന്ന് പ്രദേശവാസികളുൾപ്പെടെ വൻ പ്രതിഷേധം നടത്തി.
പിതാവിന്റെ പരാതിയിൽ കേസെടുത്തു. ഒരേ കെട്ടിടത്തിൽ വാടകക്കാരായി താമസിക്കുന്നവരാണ് പ്രതികൾ. ടെറസിൽ കളിക്കുകയായിരുന്നു പെൺകുട്ടി. പിന്നീട് വയലിൽ അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തുകയായിരുന്നെന്ന് പിതാവിന്റെ പരാതിയിൽ പറയുന്നു. ഏറ്റുമുട്ടലിൽ കാലുകൾക്ക് പരിക്കേറ്റ പ്രതികൾ ചികിത്സയിലാണ്. പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |