
ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ഉമർ ഖാലിദ്, ഷർജീൽ ഇമാം, ഗൾഫിഷ ഫാത്തിമ, മീര ഹൈദർ, ഷിഫ ഉർ റഹ്മാൻ, മുഹമ്മദ് സലീം ഖാൻ, ഷദാബ് അഹമ്മദ് എന്നിവരുടെ ജാമ്യാപേക്ഷകളിൽ സുപ്രീം കോടതി നാളെ വിധി പറയും.
ഡൽഹി ഹൈക്കോടതി കഴിഞ്ഞ സെപ്‌തംബറിൽ ജാമ്യം നിഷേധിച്ചത് ചോദ്യം ചെയ്‌ത് നൽകിയ ഹർജികളിലാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻ.വി. അഞ്ജരിയയും ഉൾപ്പെട്ട ബെഞ്ചിന്റെ വിധി വരുന്നത്. അഞ്ചുവർഷമായി തടവിലാണെന്നും ആരോപണം തെളിയിക്കാനായിട്ടില്ലെന്നും പ്രതികൾ വാദിച്ചിരുന്നു. പ്രതിഭാഗത്തിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ (ഉമർ ഖാലിദ്), അഭിഷേക് മനു സിംഗ്‌വി (ഗൾഫിഷ ഫാത്തിമ), മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ദവേവ് (ഷർജീൽ ഇമാം) തുടങ്ങിയവരാണ് ഹാജരായത്. 2020 ഫെബ്രുവരിയിൽ കലാപം നടന്നപ്പോൾ ഉമർ ഖാലിദ് ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്നാണ് കപിൽ സിബൽ വാദിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |