
ഈ കാലഘട്ടത്തിൽ വാസ്തുനോക്കാത്തവർ വളരെ കുറവാണ്. വീട്, വീട്ടിൽ വയ്ക്കുന്ന വസ്തുക്കൾ, ചെടികൾ, മരങ്ങൾ എന്നിവയിൽ എല്ലാം വാസ്തുനോക്കുന്നുണ്ട്. വാസ്തുപ്രകാരം കാര്യങ്ങൾ ചെയ്യുന്നതാണ് എപ്പോഴും നല്ലത്. ഇത് വീട്ടിൽ സർവ ഐശ്വര്യങ്ങളും നൽകുന്നുവെന്നാണ് ജ്യോതികൾ പറയുന്നത്. സാധാരണയായി മിക്ക ആളുകളുടെയും വീട്ടിൽ കറിവേപ്പ് ഉണ്ടാകും. എന്നാൽ ഈ കറിവേപ്പിലയെ കുറിച്ച് ചില കാര്യങ്ങൾ വാസ്തുവിൽ പറയുന്നുണ്ട്. അത് പിന്തുടർന്നാൽ കുടുംബത്തിൽ സർവ ഐശ്വര്യങ്ങളും ഉണ്ടാകുമെന്നാണ് വിശ്വാസം.
കറിവേപ്പ് ശരിയായ ദിശയിൽ നട്ടാൽ അത് കുടുംബാംഗങ്ങൾക്ക് ആരോഗ്യവും സമൃദ്ധിയും പ്രദാനം ചെയ്യുന്നു. വീടിന്റെ പടിഞ്ഞാറ് ദിശയിൽ കറിവേപ്പ് നടുന്നതാണ് നല്ലത്. ഈ ദിശയിൽ കറിവേപ്പ് നട്ടുവളർത്തുന്നത് ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കാൻ കാരണമാകുമെന്ന് വാസ്തുവിൽ പറയുന്നു. ശരിയായ ദിശയിൽ നട്ടില്ലെങ്കിൽ ഇത് വീട്ടിൽ നെഗറ്റീവ് എനർജിക്ക് കാരണമാകും. കൂടാതെ സാമ്പത്തിക പ്രശ്നങ്ങളും വന്നുഭവിച്ചേക്കാം.
വടക്ക്-കിഴക്ക് മൂലയിൽ ഒരിക്കലും കറിവേപ്പ് നടരുത്. കിണർ ഉൾപ്പടെ ജലവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് ഈ ദിക്ക് ഉപയോഗിക്കേണ്ടത്. ജല ലഭ്യതയ്ക്കുള്ള കാര്യങ്ങൾ ചെയ്താൽ വീടിനും വീട്ടുകാർക്കും ഐശ്വര്യം മാത്രമായിരിക്കും ലഭിക്കുക. എന്നാൽ ഈ ദിക്കിൽ കറിവേപ്പ് നട്ടാൽ ദോഷങ്ങൾക്ക് കാരണമാകുമെന്നാണ് വിശ്വാസം.
യോജിച്ച ദിക്കിലാണ് കറിവേപ്പ് നടുന്നതെങ്കിലും പൂവിടാൻ അനുവദിക്കരുത്. മൊട്ട് വരുന്നത് കണ്ടാൽ ഉടൻ അത് ഒടിച്ചുകളയണം. ഒരുകാരണവശാലും പൂക്കാനോ കായ്ക്കാനോ അനുവദിക്കരുത്. പൂക്കാൻ അനുവദിച്ചാൽ ദുരിതങ്ങൾ വിട്ടൊഴിയില്ലെന്നാണ് വാസ്തുശാസ്ത്രത്തിൽ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |