SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.47 PM IST

മുതിർന്നവർക്ക് താങ്ങായി 15 സായംപ്രഭ ഹോമുകൾ

Increase Font Size Decrease Font Size Print Page

p

തിരുവനന്തപുരം: മുതിർന്ന പൗരന്മാരുടെ ക്ഷേമവും ആരോഗ്യവും ഉറപ്പു വരുത്തുന്നതിന് സാമൂഹ്യനീതി വകുപ്പ് ആവിഷ്‌കരിച്ച 'സായംപ്രഭ' പദ്ധതിക്ക് പുത്തൻ ഉണർവ്.നിലവിലുള്ള 15 സായംപ്രഭ ഹോമുകളെ അത്യാധുനിക സൗകര്യങ്ങളുള്ള 'മാതൃകാ സായംപ്രഭ ഹോമുകളായി' ഉയർത്തി .

മുതിർന്ന പൗരന്മാർക്ക് വിശ്രമ കേന്ദ്രം എന്നതിലുപരി, ശാരീരിക-മാനസിക ആരോഗ്യത്തിന് മുൻഗണന നൽകുന്ന വിഭവ കേന്ദ്രങ്ങളായാണ് ഇവ പ്രവർത്തിക്കുക. 60 വയസിന് മുകളിലുള്ളവർക്ക് ആശ്വാസവും കരുത്തും പകരുന്ന കേന്ദ്രങ്ങൾ, വയോജനങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന സ്ഥലങ്ങളിലാണ്.

സേവനങ്ങൾ:

 ഓരോ സെന്ററിലും മെഡിക്കൽ ഓഫീസർ, ഫിസിഷ്യൻ, തെറാപ്പിസ്റ്റ് .

 സ്വയം തൊഴിൽ പരിശീലനം, ഉല്ലാസ യാത്രകൾ, മാനസിക പിന്തുണ നൽകുന്ന പരിപാടികൾ .

 പോഷകാഹാരത്തോടൊപ്പം അറ്റന്റർ, കുക്ക്, ഫെസിലിറ്റേറ്റർ . .

 വയോജനങ്ങൾക്ക് ആവശ്യമായ വാതിൽപ്പടി സേവനങ്ങളും .

തിരഞ്ഞെടുക്കപ്പെട്ട

കേന്ദ്രങ്ങൾ

 തിരുവനന്തപുരം: നെയ്യാറ്റിൻകര

 കൊല്ലം: ഇട്ടിവ

 പത്തനംതിട്ട: കോന്നി

 ആലപ്പുഴ: കായംകുളം

 കോട്ടയം: പനമറ്റം

 ഇടുക്കി: തൊടുപുഴ

 എറണാകുളം: കുന്നുകര

 തൃശ്ശൂർ: ആര്യംപാടം

 പാലക്കാട്: വണ്ടാഴി

 മലപ്പുറം: വേങ്ങര, നിലമ്പൂർ

 കോഴിക്കോട്: കണ്ടുപ്പറമ്പ്

 വയനാട്: വൈത്തിരി

 കണ്ണൂർ: താളിക്കാവ്

 കാസർകോട്: പുല്ലൂർ പെരിയ

TAGS: OLD AGE HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY