
ശിവഗിരി: ആദ്ധ്യാത്മികതയും, പാണ്ഡിത്യവും, ലോകസേവയും കൊണ്ട് ഗുരുദേവന്റെ പ്രതിപുരുഷനായി മാറിയ ശിവലിംഗദാസ സ്വാമികൾ ഗുരുദേവന്റെ വാമനാകാരമായിരുന്നുവെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. 93-ാമത് തീർത്ഥാടനകാലത്തോടനുബന്ധിച്ച് ശിവഗിരിയിൽ നടന്ന ശിവലിംഗദാസ സ്വാമികൾ സ്മാരക പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.
ഗുരുദേവൻ അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തുന്നതിനു മുമ്പ് എത്തിച്ചേർന്ന കാലത്ത് മാരായമുട്ടത്ത് ആഢ്യ നായർ തറവാട്ടിൽ ജനിച്ച കൊച്ചപ്പിപിളള പതിനെട്ടാം വയസിൽ ഗുരുദേവന്റെ പ്രഥമശിഷ്യനാരി. അരുവിപ്പുറം പ്രതിഷ്ഠ സംബന്ധിച്ച ദൃക് സാക്ഷി
വിവരണം നമുക്കിന്ന് ലഭിക്കുന്നത് ശിവലിംഗസ്വാമികളിൽ നിന്നാണ്. കുളത്തൂരിൽ ശ്രീനാരായണാശ്രമം, പെരുങ്ങോട്ടുകര ആശ്രമം എന്നിവ സ്ഥാപിച്ചതും ശിവലിംഗസ്വാമികളാണ് . സ്വാമിയുടെ ശിഷ്യനായ സദ്ഗുരു മലയാള മഹർഷി ആന്ധ്രയിൽ വലിയൊരു ഗുരുദേവപ്രസ്ഥാനമാണ് സ്ഥാപിച്ചത്. ശാരദാപ്രതിഷ്ഠ നടന്ന ദിവസം ശിവഗിരിയിൽ വച്ച് ഗുരുദേവൻ ശിവലിംഗസ്വാമിയെ അനന്തരഗാമിയായി അഭിഷേകം ചെയ്തിരുന്നു. പക്ഷേ ഗുരുദേവൻ മഹാസമാധി പ്രാപിക്കുന്നതിന് പത്ത് വർഷം മുമ്പ് ശിവലിംഗസ്വാമികൾ സമാധി പ്രാപിച്ചു. അതിനു ശേഷമാണ് ബോധാനന്ദസ്വാമിയെ അനന്തരഗാമിയായി അഭിഷേകം ചെയ്തത്. മഹാപണ്ഡിതനായിരുന്ന സ്വാമികൾ 37കൃതികൾ രചിച്ചിട്ടുണ്ട്.. സ്വാമികളുടെ ജീവിതചരിത്രവും കൃതികളും സമാഹരിച്ച് ശ്രീനാരായണ ശിവലിംഗം എന്നപേരിൽ സ്വാമി സച്ചിദാനന്ദ പുസ്തകം പ്രസാദനം ചെയ്തു.. സ്വാമിയുടെ 116-ാമത് സമാധിദിനം ജനുവരി 8ന് ആചരിക്കും. ഗുരുവായൂരടുത്ത് ചാവക്കാടാണ് സ്വാമികളുടെ സമാധിസ്ഥാനം..
ചടങ്ങിൽ
സ്വാമി സുകൃതാനന്ദ അദ്ധ്യക്ഷത വഹിച്ചു. ഗുരുധർമ്മപ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അനുഗ്രഹ പ്രഭാഷണം നടത്തി. മുരളീധരൻ (കോട്ടയം) സ്വാഗതവും ബ്രഹ്മചാരി അനീഷ് നന്ദിയും പറഞ്ഞു.
ഫോട്ടോ: 93-ാമത് ശിവഗിരി തീർത്ഥാടനകാലത്തോടനുബന്ധിച്ച് ശിവഗിരിയിൽ നടന്ന ശിവലിംഗദാസസ്വാമികൾ സ്മാരകപ്രഭാഷണം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു. സ്വാമി അസംഗാനന്ദഗിരി സമീപം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |