
കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മുഖത്ത് കരി ഓയിൽ ഒഴിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ല പ്രസിഡന്റിന്റെ പ്രസ്താവനയിൽ ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ കേന്ദ്ര സമിതി യോഗം പ്രതിഷേധിച്ചു. വെള്ളാപ്പള്ളി ഉന്നയിച്ച സാമൂഹ്യയാഥാർത്ഥ്യങ്ങളെക്കുറിച്ച് മറുപടി ഇല്ലാത്തതിനാൽ അദ്ദേഹത്തെ ആക്ഷേപിക്കാൻ ശ്രമിക്കുകയാണ് മുസ്ളിം നേതാക്കൾ. കടുത്ത വർഗീയ പ്രസംഗങ്ങളും തീവ്രവാദ പ്രഖ്യാപനങ്ങളും നടത്തുന്ന മുസ്ളിംലീഗിന്റെ ഉൾപ്പെടെയുള്ള നേതാക്കൾക്ക് മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്നവരാണ് വെള്ളാപ്പള്ളിയെ വർഗീയവാദിയെന്ന് മുദ്രകുത്തി ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നത്. ഇത്തരം നീക്കങ്ങളെ ശക്തമായി നേരിടുമെന്നും പ്രമേയത്തിൽ വ്യക്തമാക്കി.
പ്രസിഡന്റ് കെ.എം. സജീവ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എൻ. ശശിധരൻ, വൈസ് പ്രസിഡന്റ് ഡോ. ഷിബു പണ്ടാല, ട്രഷറർ ഡോ.ആർ. ബോസ്, വൈസ് പ്രസിഡന്റുമാരായ പി.കെ. വേണുഗോപാലൻ, പൊന്നുരുന്നി ഉമേശ്വരൻ, വി.ആർ. വിജയകുമാർ, അഡ്വ. പി.എസ്. വിജയകുമാർ, ജോ. സെക്രട്ടറിമാരായ ഐഷ രാധാകൃഷ്ണൻ, എം.കെ. സോമൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |