
ചെന്നൈ: തമിഴ്നാട്ടിൽ ഡി.എം.കെ അധികാരത്തിൽ തുടരുമെന്നും എം.കെ.സ്റ്റാലിൻ രണ്ടാംവട്ടവും മുഖ്യമന്ത്രിയാകുമെന്നും സർവേ. മുഖ്യമന്ത്രിയാകാൻ അർഹതയുള്ളവരിൽ ഒന്നാം സ്ഥാനം സ്റ്രാലിന് ലഭിച്ചപ്പോൾ രണ്ടാമത് എത്തിയത് ടി.വി.കെ അദ്ധ്യക്ഷൻ വിജയ് ആണ്.
ലൊയോള കോളജ് പൂർവ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പൊളിറ്റിക്കൽ ഡെമോക്രാറ്റിക് സ്ട്രാറ്റജീസാണ് (ഐ.പി.ഡി.എസ്) സർവേ നടത്തിയത്.
234 നിയമസഭാ മണ്ഡലങ്ങളിലെ 81,375 പേരുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണു സർവേ നടത്തിയത്. ഐ.പി.ഡി.എസിന്റെ ആദ്യ സർവേയിൽ രണ്ടാം സ്ഥാനത്തു പ്രതിപക്ഷ നേതാവും അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി കെ. പളനിസാമിയായിരുന്നു. എന്നാൽ,പുതിയ സർവേയിൽ എടപ്പാടി മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ടു. ഡി.എം.കെ എം.പി കനിമൊഴി നാലാം സ്ഥാനത്തും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ അഞ്ചാം സ്ഥാനത്തും എത്തി. ടി.വി.കെയുടെ വരവോടെ രാഷ്ട്രീയ രംഗത്തു പ്രകടമായ മാറ്റമുണ്ടായെന്നും സർവേയിൽ സൂചിപ്പിക്കുന്നു.
തൊട്ടുപിന്നാലെ വിടുതലൈ ചിരുതൈഗൾ കക്ഷി (വി.സി.കെ), അണ്ണാ ഡി.എം.കെ എന്നിവയായിരിക്കും. പുതിയ വോട്ടർമാരെ ആകർഷിക്കുന്ന യുവ നേതാക്കളുടെ വിഭാഗത്തിൽ വിജയ് ആണ് ഒന്നാമത്. ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ രണ്ടാം സ്ഥാനത്തും ഉദയനിധി സ്റ്റാലിൻ മൂന്നാം സ്ഥാനത്തും എൻ.ടി.കെ നേതാവ് സീമാൻ നാലാം സ്ഥാനത്തുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |