
പ്രക്ഷകർക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് ജനീലിയ ദേശ്‌മുഖ്. അഭിനയത്തിനുപുറമെ പാരന്റിംഗ്, പാർട്‌ണർഷിപ്, കുടുംബജീവിതം തുടങ്ങിയ വിഷയങ്ങളിലെ താരത്തിന്റെ അഭിപ്രായങ്ങളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ, പൂർണമായും സസ്യാഹാരിയായി മാറിയതിനെക്കുറിച്ച് സംസാരിക്കുകയാണ് താരം. കുട്ടികളുടെ പോഷകാഹരത്തെക്കുറിച്ചുള്ള തന്റെ കാഴ്‌ചപ്പാടുകളും താരം പങ്കുവച്ചു. സോഹ അലി ഖാനുമായി നടത്തിയ പോഡ്‌കാസ്‌റ്റിലാണ് തന്റെയും കുടുംബത്തിന്റെയും ഭക്ഷണക്രമത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞത്.
കുട്ടികൾക്ക് നെയ്യ് നൽകാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ജെനീലിയ മറുപടി നൽകി. കുട്ടികളുടെ ധമനികളിൽ കൊഴുപ്പധികമായി അടഞ്ഞുപോകാൻ ആഗ്രഹിക്കാത്തതിനാലാണ് നെയ്യ് ഒഴിവാക്കുന്നതെന്ന് അവർ വ്യക്തമാക്കി. മിതത്വം പാലിക്കുക എന്നതാണ് പ്രധാനമെന്ന് താൻ വിശ്വസിക്കുന്നുവെന്നും താരം പറഞ്ഞു. ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ ശ്രദ്ധയോടെ ഭക്ഷണം കഴിക്കുകയും ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കുകയും ചെയ്യേണ്ടതിന്റെ മൂല്യത്തിൽ ഊന്നി നിന്നാണ് ജനീലിയ സംസാരിച്ചത്.
'നമ്മൾ നേരത്തെ തന്നെ ശീലങ്ങൾ വളർത്തിയെടുക്കാൻ തുടങ്ങുന്നു. കുട്ടികൾക്ക് അമിതമായ അളവിൽ ചില ഭക്ഷണങ്ങൾ നൽകിയ ശേഷം ഭാരം കൂടുകയാണെങ്കിൽ അവർ ജിമ്മിൽ പൊയ്‌ക്കൊള്ളും എന്ന് പ്രതീക്ഷിക്കരുത്. നൽകുന്ന ഭക്ഷണം അർത്ഥവത്തായിരിക്കണം'. ജനീലിയ പറഞ്ഞു.
മുൻപ് മാംസാഹാരി ആയിരുന്നെങ്കിലും ഇപ്പോൾ പൂർണമായും സസ്യാഹാരിയാണെന്ന് താരം പറഞ്ഞു ലോക്‌ഡൗൺ സമയത്ത് മുട്ടയും പാലും കഴിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ പാലും മുട്ടയും പോലും ഒഴിവാക്കി പൂർണമായും സസ്യാഹാരിയായെന്നും ജനീലിയ പറഞ്ഞു. ഇത്തരത്തിലൊരു ആഹാരരീതി സ്വീകരിച്ചു തുടങ്ങിയപ്പോൾ ശരീരത്തിലുണ്ടായ നല്ല മാറ്റങ്ങളെക്കുറിച്ചും താരം അനുഭവങ്ങൾ പങ്കുവച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |