
ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ് ലാൻഡ് ഹെലികോപ്റ്രർ ഇടപാട് അഴിമതി കേസ് പ്രതിയും അഭിഭാഷകനുമായ ഗൗതം ഖൈതാന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയ ഇ.ഡി നടപടിയിൽ സുപ്രീംകോടതി ഇടപെട്ടില്ല. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഗൗതം ഖൈതാന്റെ ഹർജി തള്ളി. ഇപ്പോൾ ഇടപേടണ്ട സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. വിചാരണ മറികടക്കാൻ കഴിയുമെന്നാണ് സമ്പന്നരായ ഇത്തരം ആൾക്കാർ കരുതുന്നത്. ഏതൊരു സാധാരണക്കാരനെയും പോലെ ഗൗതം ഖൈതാനും വിചാരണ നേരിടണമെന്ന് കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |