
സംഖ്യാശാസ്‌ത്രം അനുസരിച്ച് 2026ന്റെ ആകെത്തുക പത്താണ്. ഇത് രാശി ഒന്ന് ആണ്. ജ്യോതിഷത്തിൽ ഒന്ന് സൂര്യന്റെ സംഖ്യയായി കണക്കാക്കപ്പെടുന്നു. അതിനാൽ 2026 സൂര്യന്റെ വർഷമാണ്. ആത്മവിശ്വാസം, ഉയർന്ന സ്ഥാനം, ഊർജം, നേട്ടങ്ങൾ എന്നിവയുടെ ഉറവിടം സൂര്യനെന്നാണ് വിശ്വാസം. അതിനാൽ രാശി ഒന്ന് ഉള്ളവർക്ക് 2026 വളരെ ശുഭകരമായ വർഷമായിരിക്കുമെന്നാണ് ജ്യോതിഷികൾ പറയുന്നത്.
സംഖ്യാശാസ്‌ത്രപ്രകാരം 12 മാസത്തിലെയും 1,10,19,28 തീയതികളിൽ ജനിച്ചവർ രാശി ഒന്നിൽ ഉൾപ്പെടുന്നവരാണ്. ഇവർക്ക് 2026 ഉയർച്ചകളുടെയും നേട്ടങ്ങളുടെയും വർഷമാണ്. തൊഴിലിടത്ത് വളരെയധികം അഭിനന്ദനങ്ങൾ ലഭിക്കും. സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. വരുമാനത്തിൽ വർദ്ധനവുണ്ടാകും. ജോലിമാറ്റത്തിനും സാദ്ധ്യതയുണ്ട്. ക്രിയാത്മകതയിലൂടെ നിങ്ങളുടേതായ ഐഡന്റിറ്റി സ്ഥാപിക്കാൻ സാധിക്കും.
വർഷത്തിന്റെ തുടക്കത്തിൽ ചെലവുകളെക്കുറിച്ചോ നിക്ഷേപങ്ങളെക്കുറിച്ചോ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാകാം. എന്നാൽ, മൊത്തത്തിൽ ഈ വർഷം നിങ്ങൾക്ക് വളരെയധികം സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരും. ശരിയായ ആസൂത്രണവും ക്ഷമയും ഉള്ളവർക്ക് വർഷാവസാനത്തോടെ ലാഭം ലഭിക്കും. ബിസിനസുകാർക്ക് ലാഭകരമായ ഇടപാട് നേടാൻ കഴിയും. പുതിയ നിക്ഷേപങ്ങൾ നടത്തുന്നവർക്ക് ഈ വർഷം അനുകൂലമായിരിക്കും. വരുമാന സ്രോതസ് വർദ്ധിപ്പിക്കാൻ സാദ്ധ്യതയുണ്ട്. അപ്രതീക്ഷിത മാർഗങ്ങളിലൂടെ പണം നിങ്ങളെ തേടിയെത്തും.
പുതുവർഷം നിങ്ങളുടെ പ്രണയജീവിതത്തിന് പുതിയ ഊർജം നൽകും. ദാമ്പത്യത്തിൽ ഐക്യം വർദ്ധിക്കും. ബന്ധങ്ങൾക്ക് സ്ഥിരതയും പക്വതയും ലഭിക്കും. എന്നാൽ, ആരോഗ്യകാര്യത്തിൽ സമ്മിശ്ര ഫലങ്ങളാകും ഉണ്ടാകുക. ജോലി സമ്മർദം ക്ഷീണത്തിനും മാനസിക സമ്മർദത്തിനും കാരണമായേക്കാം. വ്യായാമം, യോഗ, ധ്യാനം എന്നിവ ദിനചര്യയിൽ ഉൾപ്പെടുത്തുക. സമീകൃതാഹാരം കഴിക്കുക. നിങ്ങളുടെ പിതാവിന്റെ ആരോഗ്യം മെച്ചപ്പെടും. കുടുംബത്തിൽ സമാധാനം ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |