
കെ.ജി.എഫ് സീരീസിന് ശേഷം യാഷ് നായകനായെത്തുന്ന ടോക്സിക് എന്ന ചിത്രത്തിന്റെ ടീസർ റീലീസ് ചെയ്തതിന് പിന്നാലെ സംവിധായിക ഗീതു മോഹൻദാസിന് വിമർശനം. ആക്ഷനും മാസും ഒപ്പം സെക്സും കൂടിച്ചേർന്ന ടീസറാണ് പുറത്തിറങ്ങിയത്. ചിത്രത്തിലെ യാഷിന്റെ ഇൻട്രോ സീനും ഗീതു മോഹൻദാസിന്റെ മുൻ നിലപാടുകളും ചേർത്താണ് സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നത്.
അന്ന് കസബയ്ക്ക് എതിരെ പറഞ്ഞവരാണ് ഉപ്പോൾ സ്ത്രീകളെ മോശമായി ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. ഗീതു മോഹൻദാസിൽ നിന്ന് ഇങ്ങെനയൊരു ഐറ്റം തീരെ പ്രതീക്ഷിച്ചില്ല എന്നാണ് കമന്റുകൾ, സ്ത്രീത്വത്തിന് യാതൊന്നും സംഭവിച്ചിട്ടില്ല സുഹൃത്തുക്കളെ എന്നും ചിലർ പരിഹസിക്കുന്നു. ടോക്സിക് എന്ന് പേരിട്ട് നന്മപടം എടുക്കില്ലെന്ന് അറിയാം. പക്ഷേ ഇതൊക്കെ കുറച്ച് ഓവർഅല്ലേ ഗീതു മോഹൻദാസ് എന്നും ഇവർ ചോദിക്കുന്നു.
നേരത്തെ ടോക്സിക് സിനിമയുടെ ആദ്യ ടീസർ റിലീസിന് പിന്നാലെ കസബയുടെ സംവിധായകൻ നിതിൻ രഞ്ജി പണിക്കർ രംഗത്തെത്തിയിരുന്നു. കസബ എന്ന സിനിമയെ സ്ത്രീ വിരുദ്ധതയുടെ പേരിൽ വിമർശിച്ച വ്യക്തി മറ്റൊരു ഭാഷയിൽ സിനിമ ചെയ്തപ്പോൾ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം തിരുത്തി എന്ന് നിതിൻ പറഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |