
അശ്വതി
കൃഷിയിൽ നിന്ന് ആദായം ലഭിക്കും. കലാകാരന്മാർക്ക് അംഗീകാരവും പ്രശസ്തിയും വർദ്ധിക്കും. കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കും. വിദ്യാർത്ഥികൾക്ക് നല്ല വിജയമുണ്ടാകും. കൂട്ടുകച്ചവടത്തിന് ആലോചിക്കും. ഭാഗ്യദിനം വെള്ളി.
ഭരണി
ബാങ്കിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ ജോലി ലഭിക്കാൻ സാദ്ധ്യതയുണ്ട്. വീടും വാഹനവും മോടി പിടിപ്പിക്കും. പരിശ്രമങ്ങളെല്ലാം ഒരു പരിധിവരെ വിജയിക്കും. കോടതി സംബന്ധമായ കാര്യങ്ങളിൽ ഒത്തുതീർപ്പിന് സാദ്ധ്യത. ഭാഗ്യദിനം ബുധൻ.
കാർത്തിക
സാമ്പത്തിക നില മെച്ചപ്പെടും. ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കും. ബന്ധുജനങ്ങളെ സന്ദർശിക്കാൻ അവസരം ലഭിക്കും. ആരോഗ്യ പരിപാലനത്തിന് സമയം കണ്ടെത്തും. ദീർഘകാല പ്രതീക്ഷകൾ സഫലമാകും. ഭാഗ്യദിനം തിങ്കൾ.
രോഹിണി
വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് യോഗമുണ്ട്. സൗഹൃദ സദസുകളിൽ അംഗീകാരവും അനുമോദനവും ലഭിക്കും. സമ്മാന പദ്ധതികളിൽ വിജയം കൈവരിക്കും. അന്യദേശത്ത് ജോലി ചെയ്യുന്നവർക്ക് ജോലി നഷ്ടപ്പെട്ടേക്കാം. ഭാഗ്യദിനം തിങ്കൾ.
മകയിരം
കാർഷികാദായം ലഭിക്കും. ആരോഗ്യവും ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും. ബന്ധുജന ബഹുമാന്യതയും പ്രതാപവും അനുഭവിക്കും. അവനവൻ ചെയ്യേണ്ട കാര്യം മറ്റുള്ളവരെ ഏല്പിക്കുന്ന പ്രവണത ഒഴിവാക്കുക. ഭാഗ്യദിനം വ്യാഴം.
തിരുവാതിര
പ്രവർത്തന മികവിന് അംഗീകാരം ലഭിക്കും. സ്ഥാനമാനങ്ങൾ ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് നല്ല സമയമാണ്. ഏതു വിധേനയും ഉദ്ദേശിച്ച കാര്യങ്ങൾ സാധിച്ചെടുക്കാനാകും. ദമ്പതികൾക്ക് കുടുംബസൗഖ്യം അനുഭവപ്പെടും. ഭാഗ്യദിനം ചൊവ്വ.
പുണർതം
തൊഴിൽരഹിതർക്ക് സർവീസിൽ പ്രവേശിക്കാൻ അവസരമുണ്ടാകും. പരസ്യങ്ങളിൽ നിന്നും ഏജൻസികൾ മുഖേനയും വരുമാനം വർദ്ധിക്കും. മംഗളകാര്യങ്ങൾ നടക്കും. ബിസിനസിൽ കൂടുതൽ വരുമാനം ലഭിക്കുന്നതാണ്. ഭാഗ്യദിനം ഞായർ.
പൂയം
ഉദ്യോഗത്തിൽ പ്രൊമോഷൻ ലഭിക്കും. പുതിയ വാഹനങ്ങൾ വാങ്ങാൻ യോഗമുണ്ട്. രാഷ്ട്രീയക്കാർക്ക് ഈ ആഴ്ച വളരെ നല്ലതാണ്. ഗൃഹാന്തരീക്ഷം സന്തോഷകരമായിരിക്കും. കല്ല്, ഇരുമ്പ്, സിമന്റ് വ്യാപാരികൾക്ക് അനുകൂല സമയമാണ്. ഭാഗ്യദിനം വെള്ളി.
ആയില്യം
വരുമാനത്തിൽ വർദ്ധനവുണ്ടാകും. പുതിയ വീട് നിർമ്മിക്കാൻ യോഗമുണ്ട്. പരസ്യങ്ങളിൽ നിന്ന് ലാഭമുണ്ടാകും. പുതിയ കരാറുകളിലോ ഇടപാടുകളിലോ ഒപ്പുവയ്ക്കും. വിദ്യാഭ്യാസം പൂർത്തികരിക്കാൻ സാധിക്കും. ഭാഗ്യദിനം ഞായർ.
മകം
വിദേശ ഉദ്യോഗത്തിന് അവസരം ലഭിക്കും. പൂർവിക സ്വത്ത് ലഭിച്ചേക്കാം. ഉദ്യോഗാർത്ഥികൾക്ക് നല്ല സമയമാണ്. വിവാഹാദി മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. പുതിയ വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. ഭാഗ്യദിനം ബുധൻ.
പൂരം
നഷ്ടപ്പെട്ട പദവികളും സമൂഹത്തിന്റെ അംഗീകാരവും തിരികെ ലഭിക്കും. ആശ്രയിച്ച് വരുന്നവർക്ക് സാമ്പത്തിക സഹായം ചെയ്യാനിടവരും. ജോലിയിൽ പ്രൊമോഷൻ സാദ്ധ്യത നീണ്ടുപോയേക്കും. ലോണുകൾ സംഘടിപ്പിക്കും. ഭാഗ്യദിനം ഞായർ.
ഉത്രം
മത്സര പരീക്ഷകളിൽ വിജയിക്കും. സ്ഥലവില്പനയ്ക്ക് അഡ്വാൻസ് ലഭിക്കുന്നതാണ്. പഴയ കൂട്ടുകാരുമായി പരിചയം പുതുക്കാൻ അവസരം ലഭിക്കും. സാമ്പത്തിക ഞെരുക്കം അനുഭവപ്പെടും. അദ്ധ്യാപകർക്ക് തിരക്കുകൾ വർദ്ധിക്കും. ഭാഗ്യദിനം വെള്ളി.
അത്തം
ഉപരിപഠനത്തിന് അവസരം വന്നുചേരും. കൃഷിയിൽ നിന്ന് ആദായം ലഭിക്കും. പുതിയ കാർഷിക വിളകൾ പ്രാവർത്തികമാക്കുവാൻ വിദഗ്‌ദ്ധോപദേശം തേടും. എല്ലാ കാര്യങ്ങളിലും ചെറിയ തടസങ്ങൾ അനുഭവപ്പെട്ടേക്കാം. ഭാഗ്യദിനം ചൊവ്വ.
ചിത്തിര
കലാപരമായ വിഷയങ്ങളിൽ പ്രശസ്തി വർദ്ധിക്കും. സർക്കാർ ജീവനക്കാർക്ക് പ്രൊമോഷനും സ്ഥലംമാറ്റവും വന്നേക്കും. ബാങ്കിൽ ജോലി ചെയ്യുന്നവർക്ക് ജോലി ഭാരം കൂടും. എടുത്തുചാട്ടം നിയന്ത്രിക്കണം. ഭാഗ്യദിനം വ്യാഴം.
ചോതി
വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ജോലിയിൽ തടസങ്ങൾ നേരിട്ടേക്കാം.വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ ഗുണമുണ്ടാകും. അനാവശ്യമായി തർക്കങ്ങളിൽ ഏർപ്പെടുന്നത് നിയന്ത്രിക്കുക. അപകടങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷനേടും. ഭാഗ്യദിനം ശനി.
വിശാഖം
ഹെൽത്ത് സർവീസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പ്രൊമോഷൻ ലഭിക്കും. സൈനിക, പൊലീസ് വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അനുകൂല സമയമാണ്. പ്രതീക്ഷിക്കാത്ത സന്ദർഭങ്ങളിൽ ധനനഷ്ടമുണ്ടാകും. ഭാഗ്യദിനം ബുധൻ.
അനിഴം
പ്രവൃത്തിസ്ഥലത്ത് പ്രശസ്തിയും സ്വാധീനവും വർദ്ധിക്കും. തൊഴിൽ പ്രശ്നങ്ങളും വിദ്യാഭ്യാസ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. ഒന്നിലധികം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി കാണാം. ഭാര്യാഭർതൃബന്ധം സുദൃഢമാകും. ഭാഗ്യദിനം വെള്ളി.
തൃക്കേട്ട
സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള വഴികളെല്ലാം ലക്ഷ്യം കണ്ടെത്തും. ഉദ്യോഗത്തിൽ പ്രൊമോഷൻ ലഭിക്കും. സംഗീതാദികലകളിൽ ശോഭിക്കും. ഭവന നിർമ്മാണത്തിൽ ഏർപ്പെടും. രോഗത്തിനോ കടം വീട്ടുന്നതിനോ പണം ചെലവഴിക്കും. ഭാഗ്യദിനം തിങ്കൾ
മൂലം
കൃഷിയിൽ ഉദ്ദേശിച്ച ആദായം ലഭിക്കും. പുതിയ ചില ഏജൻസികൾ തുടങ്ങും. വസ്തുക്കൾ വിൽക്കാമെന്ന തീരുമാനത്തിൽ മാറ്റമുണ്ടാകും. യുവജനങ്ങളുടെ വിവാഹം നടക്കാനുള്ള സന്ദർഭമാണ്. തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കേണ്ടതാണ്. ഭാഗ്യദിനം ബുധൻ.
പൂരാടം
ശമ്പള വർദ്ധനവും ഉദ്ദേശിച്ച സഥലത്തേക്ക് മാറ്റവും ഉണ്ടാകും. പഠിച്ച വിദ്യയോട് അനുബന്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ ഇടവരും. സങ്കീർണ വിഷയങ്ങളെ അഭിമുഖീകരിക്കാനുള്ള കഴിവ് ഫലപ്രാപ്തി നേടാൻ ഇടയുണ്ട്. ഭാഗ്യദിനം തിങ്കൾ.
ഉത്രാടം
അർഹമായ പൂർവിക സ്വത്ത് ലഭിക്കുവാനിടയുണ്ട്. നഷ്ടപ്പെട്ട ഉദ്യോഗത്തിനു പകരം മറ്റൊരു ഉദ്യോഗം വന്നുചേരും. പരീക്ഷകളിൽ ഉന്നതവിജയം കൈവരിക്കും. സഹപ്രവർത്തകരുടെ സഹായസഹകരണങ്ങളാൽ പുതിയ പദ്ധതികൾ തുടങ്ങും. ഭാഗ്യദിനം ശനി.
തിരുവോണം
കർമ്മമണ്ഡലങ്ങളിലെല്ലാം വിജയം കൈവരിക്കും. കലാകായിക മത്സരങ്ങൾക്ക് പരിശീലനം തുടങ്ങാനുള്ള അവസരമുണ്ടാകും. ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങളിൽ വിജയം കൈവരിക്കുന്നതിനാൽ സൽകീർത്തിക്ക് യോഗമുണ്ട്. ഭാഗ്യദിനം ചൊവ്വ.
അവിട്ടം
കാർഷിക മേഖലയിൽ നിന്ന് ആദായം വർദ്ധിക്കും. വസ്തു തർക്കം പരിഹരിക്കാൻ സാദ്ധ്യത കാണുന്നു. ഔദ്യോഗികമായി അധികാര പരിധി വർദ്ധിക്കുവാൻ ഇടയുണ്ട്. നീതിയുക്തവും സത്യസന്ധവുമായ നിലപാട് സ്വീകരിച്ച് പുതിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. ഭാഗ്യദിനം വ്യാഴം.
ചതയം
ഉദ്യോഗത്തിൽ ഉന്നതസ്ഥാനം ലഭിക്കും. വാഹനം വാങ്ങുവാൻ യോഗമുണ്ട്. മനസിന് തൃപ്തിയുള്ള ഭൂമി വിലയ്ക്കു വാങ്ങുവാൻ അവസരം ലഭിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. കാർഷികമേഖലയിൽ നിന്ന് ആദായം ലഭിക്കും. ഭാഗ്യദിനം ഞായർ.
പൂരുരുട്ടാതി
ഭൂമി ക്രയവിക്രയങ്ങളിൽ പ്രതിക്ഷിച്ചതിലുപരി സാമ്പത്തികനേട്ടം ഉണ്ടാകും. അർദ്ധമനസോടെ ഏറ്റെടുക്കുന്ന കർമ്മപദ്ധതികൾ ശുഭ പരിസമാപ്തിയിൽ എത്തിക്കാൻ കഴിയും. വാഹനം മാറ്റിവാങ്ങാൻ ഇടയുണ്ട്. ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങളിൽ വിജയം കൈവരിക്കും. ഭാഗ്യദിനം വെള്ളി.
ഉത്രട്ടാതി
ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ഉണ്ടാകും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങാൻ ഇടയുണ്ട്. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂല അവസരം വന്നുചേരും. ക്രിയാത്മകമായ നടപടികളിൽ ആത്മാർത്ഥമായി പ്രവർത്തിക്കും. ഭാഗ്യദിനം ഞായർ.
രേവതി
വ്യാപാരത്തിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാകും. ഭൂമി വാങ്ങി ഗൃഹനിർമ്മാണം തുടങ്ങും. കാർഷിക മേഖലയിൽ പുതിയ ആദായമാർഗങ്ങൾ അവലംബിക്കും. ആരോഗ്യം തൃപ്തികരം. നിസാര കാര്യങ്ങൾക്കു പോലും കൂടുതൽ അദ്ധ്വാനം വേണ്ടിവരും. ഭാഗ്യദിനം ബുധൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |