
തിരുവനന്തപുരം: ഏത് പദ്ധതിയുടെ ആവശ്യത്തിനും തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർമാർക്ക് തന്നെ സമീപിക്കാമെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ. തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർമാർക്ക് ലോക്‌ഭവനിൽ വിരുന്നൊരുക്കിതിന് പിന്നാലെയാണ് ഗവർണർ ഇക്കാര്യം അറിയിച്ചത്. പദ്ധതി ആവശ്യത്തിന് കേന്ദ്ര സഹായം ലഭിക്കാൻ ഒന്നിച്ചുനിൽക്കണമെന്നും ഗവർണർ പറഞ്ഞു. ബിജെപി, എൽഡിഎഫ്, യുഡിഎഫ് അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
തിരുവനന്തപുരത്ത് സമരങ്ങൾക്കായി പ്രത്യേക സ്ഥലം നിശ്ചയിക്കണം. സമരങ്ങൾ പൊതുജനത്തിന് ബുദ്ധിമുട്ടാവാതിരിക്കാൻ നടപടി വേണം. ഓരോ വർഷവും കൗൺസിലർമാർ പ്രോഗ്രസ് കാർഡ് തയ്യാറാക്കണമെന്നും രാജേന്ദ്ര അർലേക്കർ നിർദേശിച്ചു. പോസിറ്റീവ് കൂടിക്കാഴ്ചയായിരുന്നുവെന്ന് വിരുന്നിന് ശേഷം മേയർ വി വി രാജേഷ് പറഞ്ഞു. കൗൺസിലർ ആർ ശ്രീലേഖ സത്കാരച്ചടങ്ങിൽ പങ്കെടുത്തില്ല. ഇതാദ്യമായാണ് സംസ്ഥാന ഗവർണർ കോർപ്പറേഷൻ കൗൺസിലർമാരെ കൂടിക്കാഴ്ചയ്ക്ക് വിളിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |