
കറുത്ത ആരോഗ്യമുള്ള മുടി ആഗ്രഹിക്കാത്തവർ വളരെ കുറവാണ്. എന്നാൽ അകാലനരയാണ് ഇപ്പോഴത്തെ പ്രധാന വില്ലൻ. ചെറുപ്പത്തിൽ തന്നെ മുടി നരയ്ക്കുന്നത് അവരുടെ അത്മവിശ്വാസത്തെ തന്നെ ബാധിക്കുന്നു. ഇത് മാറ്റാൻ പല വഴികളും പരീക്ഷിച്ച് മടുത്തവരാണോ നിങ്ങൾ? എന്നാൽ വീട്ടിൽ ഇരുന്ന് തന്നെ അകാലനരയെ അകറ്റാൻ ഒരു സിമ്പിൾ ട്രിക്ക് നോക്കിയാലോ? പ്രകൃതിദത്ത സാധനങ്ങൾ മാത്രം ഉപയോഗിച്ചുള്ള ഒരു ഡെെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ ആവശ്യത്തിന് ഹെന്ന പൊടിയും നെല്ലിക്ക പൊടിയും എടുക്കുക. ഇതിലേക്ക് കടുപ്പത്തിൽ ഉണ്ടാക്കിയ തേയില വെള്ളം ചേർത്ത് നല്ല പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം ഒരു രാത്രി മുഴുവൻ ഇരുമ്പ് ചീനച്ചട്ടിയിൽ തന്നെ സൂക്ഷിക്കണം. അടുത്ത ദിവസം ഇത് മുടിയിൽ നന്നായി തേച്ചുപിടിപ്പിക്കാം.
രണ്ട് മണിക്കൂർ കഴിഞ്ഞ് വെറും വെള്ളത്തിൽ കഴുകി കളയാം. ഷാംപൂ ഉപയോഗിക്കരുത്. മുടി ഉണങ്ങിയശേഷം ഇൻഡിഗോ പൗഡർ ചൂടുവെള്ളത്തിൽ കലക്കി 10-15 മിനിട്ട് വയ്ക്കുക. ശേഷം ഈ മിശ്രിതം മുടിയിൽ പുരട്ടി ഒന്നര മുതൽ രണ്ട് മണിക്കൂർ വരെ വച്ചശേഷം കഴുകികളയാം. ഈ ഡെെ ഉപയോഗിച്ച ഉടനെ ഷാംപൂ ഉപയോഗിക്കരുത്. രണ്ട് ദിവസം കഴിഞ്ഞെ ഷാംപൂ ഉപയോഗിക്കാവൂ. മാസത്തിൽ ഒന്നോ രണ്ടോ തവണ ഇത് ചെയ്യുന്നത് മുടിക്ക് നല്ല കറുപ്പ് നിറവും തിളക്കവും നൽകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |