രക്തചന്ദനം ചർമസംബന്ധമായ പല പ്രശ്നങ്ങൾക്കും ഉപയോഗിക്കാം. പാർശ്വഫലങ്ങളില്ലാത്ത, തികച്ചും പ്രകൃതിദത്തമായ ഒരു സൗന്ദര്യ സംരക്ഷോണപാധി. ചർമത്തിളക്കത്തിനും സൺടാൻ മാറുന്നതിനും ഇത് ഏറെ നല്ലതാണ്. രക്തചന്ദനം പാലിലോ വെള്ളത്തിലോ തൈരിലോ കലക്കി മുഖത്തു പുരട്ടി കഴുകിക്കളയാം.
ചർമത്തിലെ പിഗ്മന്റേഷൻ കുറയ്ക്കാൻ രക്തചന്ദനം ഏറെ സഹായകമാണ്. പാലിൽ രക്തചന്ദനം ചാലിച്ച് മുഖത്തു പുരട്ടി അൽപം കഴിഞ്ഞ് കഴുകിക്കളയാം. ചിക്കൻ പോക്സ് പാടുകൾ മാറ്റുന്നതിനും ഇത് ഏറെ നല്ലതാണ്. ചർമത്തിന് പ്രായക്കുറവു തോന്നിയ്ക്കുന്നതിനും രക്തചന്ദനം സഹായകമാണ്. മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് രക്തചന്ദനം. ഇത് വെള്ളത്തിൽ കലക്കി മുഖത്തു പുരട്ടുന്നത് നല്ലതാണ്. ചർമത്തിലെ അലർജി, ചൊറിച്ചിൽ എന്നിവ മാറുന്നതിനും ഔഷധഗുണമുള്ള രക്തചന്ദനം നല്ലതു തന്നെ. ഇത് അൽപം വെളിച്ചെണ്ണയിൽ കലർത്തി പുരട്ടുന്നത് ഗുണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |