വിധു വിൻസന്റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്റ്റാന്റ് അപ്പ്. ബി. ഉണ്ണികൃഷ്ണന്റെയും ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ നിമിഷ സജയനും റജിഷ വിജയനുമാണ് മുഖ്യ വേഷത്തിലെത്തുന്നത്. സ്ത്രീകേന്ദ്രീകൃത ചിത്രമാണ് സ്റ്റാന്റ് അപ്പ്. ഈ സിനിമ ചെയ്യുന്നതിനെപ്പറ്റി മമ്മൂട്ടിയോട് സംസാരിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടിയെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നിർമാതാവായ ആന്റോ ജോസഫ്.
മമ്മൂക്കയേയും രൺജി പണിക്കരെയുമാണ് സിനിമാ ജീവിതത്തിൽ ഗുരുക്കന്മാരായി കാണുന്നതെന്ന് ആന്റോ ജോസഫ് പറയുന്നു. ഈ ചിത്രം ചെയ്യുന്നതിന് മുമ്പ് അവരോട് സംസാരിച്ചിരുന്നു. ഹീറോയില്ല, രണ്ട് സ്ത്രീ കഥാപാത്രങ്ങളാണെന്നും അവരോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്പോൾ മമ്മൂട്ടി പറഞ്ഞ മറുപടിയെക്കുറിച്ചാണ് ആന്റോ ജോസഫ് വാചാലനായത്. കഥയാടാ ഹീറോ, അത് നല്ലതാണെങ്കിൽ ചെയ്യൂ. അല്ലാതെ ഞാനും മോഹൻലാലൊന്നുമല്ല ഹീറോയെന്നായിരുന്നു താരത്തിന്റെ മറുപടിയെന്ന് ആന്റോ ജോസഫ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |