
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2026 ജനുവരി 13 - ധനു 29 ചൊവ്വാഴ്ച ( 43 നാഴിക 10 വിനാഴിക വരെ വിശാഖം നക്ഷത്രം ശേഷം അനിഴം നക്ഷത്രം )
( രാഹുകാലം 3 മണി മുതൽ 4.30 മണി വരെ )
അശ്വതി: കുടുംബസമാധാനം നഷ്ടപ്പെടും, അനാവശ്യ ചെലവുകള്‍ വരും, തൊഴില്‍ സ്ഥാപനത്തില്‍ കുഴപ്പങ്ങള്‍, മറ്റുള്ളവര്‍ക്ക് വേണ്ടി ഇഷ്ടമല്ലാത്ത പ്രവര്‍ത്തികള്‍ ചെയ്യേണ്ടിവരും, പരാശ്രയത്വം.
ഭരണി: അനാവശ്യമായ സംസാരം കഴിവതും ഒഴിവാക്കണം. അമിതമായ ആത്മവിശ്വാസം കുഴപ്പത്തില്‍ ചാടിക്കും. കലഹം ഉണ്ടാകാതെ നോക്കണം, നല്ല ക്ഷമയോടെ കാര്യങ്ങള്‍ നോക്കിക്കാണണം.
കാര്‍ത്തിക: ആത്മനിയന്ത്രണം പാലിക്കണം, സുഹൃത്തുക്കളുമായി അകലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കോപം നിയന്ത്രിക്കണം, യാത്രകൊണ്ട് ഗുണം ലഭിക്കില്ല.
രോഹിണി: വേണ്ടപ്പെട്ടവര്‍ പോലും ശത്രുക്കളാകും. വിവാഹ കാര്യങ്ങളിൽ അനുകൂല തീരുമാനമെടുക്കാന്‍ തടസം നേരിടും. പ്രണയകാര്യങ്ങളില്‍ ദുഃഖം, കാര്യങ്ങള്‍ അനുകൂലമായി നടക്കാത്തതിനാല്‍ നിരാശാബോധം.
മകയിരം: സാമ്പത്തിക നേട്ടം ഉണ്ടാകുമെങ്കിലും അധിക ചെലവുകള്‍ വര്‍ദ്ധിക്കും. മാതൃഗുണം, അന്യദേശ യാത്രക്ക് അനുമതി ലഭിക്കും, ആരോഗ്യനില തൃപ്തികരം.
തിരുവാതിര: വിഷമഘട്ടങ്ങളിൽ നിന്നും മോചനം ലഭിക്കും. അകന്നു കഴിഞ്ഞവര്‍ അടുത്ത് വരും, അന്യരെ സഹായിക്കാനുള്ള മനസ് കാണിക്കും, വരുമാനത്തില്‍ വര്‍ദ്ധനവ്, ആത്മവിശ്വാസം വര്‍ദ്ധിക്കും.
പുണര്‍തം: വിശേഷപ്പെട്ട വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. എല്ലാ രംഗങ്ങളില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും, വിവാഹാലോചനകള്‍ തീരുമാനത്തിലെത്തും.
പൂയം: സ്വന്തം പ്രവര്‍ത്തികള്‍ വിജയത്തിലെത്തും, കച്ചവടത്തിൽ നിന്നും മികച്ച ലാഭം നേടും, കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം, ആരോഗ്യമായി നല്ല സമയം.
ആയില്യം: ദാമ്പത്യസുഖവും മനഃസന്തോഷവും അനുഭവപ്പെടും. ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി, വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നല്ലസമയം,വളരെക്കാലമായി കൊണ്ടുനടന്ന ആഗ്രഹങ്ങള്‍ സഫലമാകും.
മകം: പണമിടപാടുകൾ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യുക. ദമ്പതികള്‍ തമ്മിൽ അഭിപ്രായവ്യത്യാസത്തിന് സാദ്ധ്യത. അബദ്ധങ്ങളില്‍ ചാടരുത് ശ്രദ്ധാപൂര്‍വ്വം ജോലി നിര്‍വ്വഹിച്ചില്ലങ്കില്‍ തൊഴില്‍ നഷ്ടം സംഭവിക്കും.
പൂരം: ഈശ്വരാധീനം ഉള്ളതിനാൽ എല്ലാ ആപത്തുകളിൽ നിന്നും രക്ഷപ്പെടും. ധനാഗമനത്തിനു അനുകൂലമായ സാഹചര്യങ്ങള്‍, ബിസിനസില്‍ നിന്നും മികച്ച നേട്ടം, കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും.
ഉത്രം: കുടുംബ സുഖം, ബിസിനസില്‍ നേട്ടം, അനുകൂലമായ വിവാഹബന്ധം കിട്ടും. യാത്രാഗുണം, താല്‍ക്കാലിക ജോലിസ്ഥിരമാകും, പ്രശസ്ഥിയും വിജയവും അംഗീകാരവും ലഭിക്കും.
അത്തം: വ്യാപാര മേഖലയിൽ തടസങ്ങൾ, കുടുംബത്തിന്റെ ശ്രേയസിനായി കൂടുതൽ പരിശ്രമങ്ങൾ നടത്തേണ്ടി വരും, രോഗങ്ങള്‍ കൊണ്ടുള്ള ധനചെലവ്, ആഹാരം കഴിക്കാന്‍ സാധിക്കാത്ത രീതിയില്‍ പ്രശ്നങ്ങള്‍.
ചിത്തിര: ജോലിയില്‍ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം, കുടുംബത്തില്‍ സമാധാനം, വ്യക്തിജീവിതത്തില്‍ സ്ത്രീകള്‍ വഴി സുഖവും സമാധാനവും, ദൈവീക ചിന്ത ഉടലെടുക്കും.
ചോതി: സാമ്പത്തിക ഭദ്രത കൈവരിക്കും, അങ്കലാപ്പിൽ ആയിരുന്ന സംഗതികളിൽ സമാധാന പൂർവ്വമായ തീരുമാനങ്ങൾ ഉണ്ടാകും, പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം, യാത്രയില്‍ നേട്ടം.
വിശാഖം: കുടുംബ സ്വത്തിന്റെ പേരിൽ തീരുമാനങ്ങൾ കൈവരിക്കും, നൂതന ആശയങ്ങൾ നടപ്പാക്കാൻ കഴിയും. സഹോദരഗുണം. പലവിധത്തിലും ഉണ്ടായിരുന്ന വിഷമാനുഭവങ്ങള്‍ക്ക് ശമനം.
അനിഴം: സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ സാധിക്കും, പഠനരംഗത്ത് നേട്ടങ്ങൾ കൈവരിക്കും, വിദ്യാപരമായ മുന്നേറ്റം. വിദേശാനുകൂല്യം, പ്രണയത്തില്‍ അകപ്പെടാം, കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കും.
കേട്ട: ഈശ്വരാധീനക്കുറവ് അനുഭപ്പെടും, വിപരീത സാഹചര്യങ്ങളെ സമചിത്തതയോടെ നേരിടാൻ ശ്രമിക്കണം, ഉന്നതരില്‍ നിന്നും വിഷമകരമായ സംസാരവും പ്രവര്‍ത്തികളും നേരിടും, ധനചെലവ്, ദൂരയാത്രാ ക്ലേശം.
മൂലം: വ്യാപാര മേഖല വിപുലീകരിക്കാൻ അനുകൂലമായ സമയം, അഭിമാനകരമായ സംഗതികൾ നടക്കും, എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും. വിദ്യാഭ്യാസ രംഗത്ത് നേട്ടം, കുടുംബത്തില്‍ സമാധാനം.
പൂരാടം: പൂർത്തിയാക്കാൻ സാധിക്കാതെ പോയ സംഗതികൾ പൂർത്തീകരിക്കാൻ സാധിക്കും. കുടുംബ സുഖം. പുതിയ അവസരങ്ങള്‍, തൊഴിലിലും കലാരംഗത്തും വിജയവും അംഗീകാരവും, യാത്രാഗുണം.
ഉത്രാടം: വ്യവഹാരങ്ങളിൽ ഒരു പുതിയ വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് വിജയം നേടാൻ സാധിക്കുന്നതാണ്. ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി, മാതാവിന് രോഗശാന്തി, സമ്മാനങ്ങള്‍ കിട്ടും.
തിരുവോണം: സാമ്പത്തിക ഇടപാടുകളിൽ വളരെ നല്ല ശ്രദ്ധ പ്രകടിപ്പിക്കണം, മാറ്റങ്ങൾക്ക് വഴങ്ങേണ്ടി വരും, പ്രയാസങ്ങള്‍, കുടുംബകലഹം, ജോലിമാറ്റം പ്രതീക്ഷിക്കാം, യാത്രകൊണ്ട് ഗുണം കിട്ടില്ല.
അവിട്ടം: പ്രിയപ്പെട്ടവരുടെ മംഗളകർമ്മത്തിൽ പങ്കെടുക്കും, ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ സാധിക്കില്ല, കുടുംബത്തില്‍ കലഹം ഉണ്ടാകാം, എല്ലാ രംഗങ്ങളില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.
ചതയം: അശരണരെ സഹായിക്കും, ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. കടമകൾ നിറവേറ്റാൻ വേണ്ടത്ര ഉത്സാഹം കാണിക്കും, വിദ്യാഗുണം, പുതിയ അറിവുകള്‍ സമ്പാദിക്കും, ബിസിനസ്സില്‍ നേട്ടം.
പൂരുരുട്ടാതി: ബന്ധുക്കൾ മൂലം പുതിയ അവസരങ്ങളും സാദ്ധ്യതകളും ലഭിക്കും, സർക്കാർ ഇടപെടലുകൾ കൊണ്ട് നേട്ടങ്ങൾ കൈവരിക്കും, ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, ഉന്നതരില്‍ നിന്നും സഹായങ്ങള്‍,ഉദേശസാഫല്ല്യം കിട്ടും.
ഉത്തൃട്ടാതി: ശുഭാപ്തി വിശ്വാസം വർദ്ധിക്കും, സ്ത്രീകൾ വഴി ഗുണകരമായ അനുഭവങ്ങൾ ലഭിക്കും, മറ്റുള്ളവരെ സഹായിക്കാൻ അവസരങ്ങൾ ലഭിക്കും. ബാദ്ധ്യതകള്‍ തീര്‍ക്കും, കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും.
രേവതി: ഉന്നതരുടെ സഹായ സഹകരണങ്ങൾ തുടർന്നും ലഭിക്കും, സർക്കാർ തലത്തിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. ധനപരമായ കാര്യങ്ങളില്‍ വിജയം, അഭിമാനകരമായ സംഗതികള്‍ സംഭവിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |