തിരുവനന്തപുരം: ജി.എസ്.ടി ഇളവ് പ്രാബല്യത്തിലായിട്ടും വിലകുറയ്ക്കാതിരുന്ന കുപ്പിവെള്ള കമ്പനികൾ ഒടുവിൽ വഴങ്ങി. മിനറൽ വാട്ടർ ഒരു ലിറ്റർ ബോട്ടിലിന് രണ്ടു രൂപയും രണ്ട് ലിറ്ററിന് മൂന്നും അഞ്ച് ലിറ്ററിന് 7 രൂപയും കുറച്ചു. ജി.എസ്.ടി അഞ്ചു ശതമാനമായി കുറച്ചിട്ടും വിലകുറയ്ക്കാതെ കമ്പനികൾ ജനങ്ങളെ പിഴിയുന്നത് കേരളകൗമുദി ചൂണ്ടിക്കാട്ടിയിരുന്നു. നിരക്ക് ഏകീകരിച്ചിട്ടില്ലെന്നും 18 % നിരക്ക് തുടരുകയാണെന്നും അവകാശപ്പെട്ടാണ് വിലകുറയ്ക്കാതിരുന്നത്.
എന്നാൽ, കേരളകൗമുദി വാർത്തയുടെ അടിസ്ഥാനത്തിൽ ജി.എസ്.ടി അധികൃതർ പരിശോധന കർശനമാക്കിയതോടെയാണ് വിലകുറയ്ക്കാൻ നിർബന്ധിതരായത്. ജനുവരി മുതൽ പുറത്തിറക്കിയ എല്ലാ ബ്രാൻഡ് കുപ്പിവെള്ളത്തിനും വിലക്കുറവ് പ്രാബല്യത്തിലായിട്ടുണ്ട്. മിനറൽ വാട്ടറിനൊപ്പം നോൺ ആൽക്കഹോളിക് ബിവറേജ് ഇനത്തിൽ പെടുന്നതും ഫ്ളേവറും ഷുഗറും ഇല്ലാത്ത സോഡ അടക്കമുള്ള പാനീയങ്ങൾക്കും പുതുക്കിയ ജി.എസ്.ടി നിരക്കിന്റെ അടിസ്ഥാനത്തിൽ വിലക്കുറവ് വരുത്തിയിട്ടുണ്ട്.
പുതിയ വില
(പഴയവില ബ്രായ്ക്കറ്റിൽ)
അരലിറ്റർ.................................... 9 രൂപ (10)
1 ലിറ്റർ..........................................18 (20)
2 ലിറ്റർ.........................................27 (30)
5 ലിറ്റർ........................................ 63 (70)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |