
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന 'ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസിൽ' സർക്കാരിന്റെ ഭരണനേട്ടങ്ങൾ മാത്രം ഉൾപ്പെടുത്തിയ ചോദ്യാവലി വിവാദത്തിലായിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിലെ ചോദ്യങ്ങൾ പൂർണമായും ഇടത് സർക്കാരിന്റെ പരസ്യപ്രചാരണമാണെന്നും പലതിനും ഉത്തരം 'മുഖ്യമന്ത്രി' എന്നാണെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് അനുകൂല അദ്ധ്യാപക സംഘടനകൾ രംഗത്തെത്തി.യു.ഡി.എഫ് കാലത്ത് തുടങ്ങിയ കാരുണ്യ ബെനവലന്റ് ഫണ്ട് പോലുള്ളവയെക്കുറിച്ചും ചോദ്യങ്ങളുണ്ടെന്നും ഭരണപരമായ കാര്യങ്ങളിൽ കുട്ടികൾക്ക് അറിവ് നൽകുകയാണ് ലക്ഷ്യമെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.
പൊതുപരീക്ഷകൾ പടിവാതിൽക്കൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ കരിക്കുലത്തിന് പുറത്തുള്ള വിഷയത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ക്വിസ് മത്സരം കുട്ടികളെ സമ്മർദ്ധത്തിലാക്കും. രാഷ്ട്രീയ താത്പര്യം മുൻനിറുത്തിയുള്ള ഇത്തരം പരിപാടികൾ കുട്ടികളുടെ മാനസികാസ്ഥ ഉൾകൊണ്ട് അടിയന്തരമായി പിൻവലിക്കം.
കെ. അബ്ദുൽ മജീദ്
സംസ്ഥാന പ്രസിഡന്റ്
കെ.പി.എസ്.ടി.എ
ക്വിസ് മത്സരങ്ങൾ പൊതുവിജ്ഞാനവും ബുദ്ധിശക്തിയും അളക്കുന്നതാകണം അതിനുപകരം, കേരള ചീഫ് മിനിസ്റ്റർ മെഗാ ക്വിസ് ഭരണകൂടത്തിന്റെ വികസന നേട്ടങ്ങളുടെ പരസ്യമാക്കി മാറ്റി. പൊതു വിദ്യാഭ്യാസത്തെ സർക്കാരിന്റെ പരസ്യങ്ങൾക്കുളള വേദിയാക്കിമാറ്റുന്നു. വിദ്യാഭ്യാസത്തെ രാഷ്ട്രീയ വത്ക്കരിക്കുന്ന നീക്കം പ്രതിഷേധാർഹമാണ്.
എസ്.മനോജ്
ജനറൽ സെക്രട്ടറി
എ.എച്ച്.എസ്.ടി.എ
ചോദ്യങ്ങൾ പുറത്ത്
ചോദ്യം: ഇന്ത്യയിൽ ആദ്യമായി അതിദാരിദ്ര്യമുക്തമായ സംസ്ഥാനമായി 2025 നവംബർ ഒന്നിന് കേരളത്തെ പ്രഖ്യാപിച്ചത് ആര്?
ഉത്തരം: പിണറായി വിജയൻ,
ചോദ്യം: 2025 ഒക്ടോബറിൽ വർദ്ധിപ്പിച്ചതനുസരിച്ച് നിലവിൽ അർഹരായവർക്ക് ലഭിക്കുന്ന സാമൂഹിക സുരക്ഷാ പെൻഷൻ എത്ര?
ഉത്തരം: 2000 രൂപ,
ചോദ്യം: ഡിജിറ്റൽ വിടവ് നികത്താൻ മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് നൽകുന്ന സർക്കാർ പദ്ധതി ഏതാണ്?
ഉത്തരം: കെ-ഫോൺ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |