കൊച്ചി: മഹാകവി ജി. ശങ്കരക്കുറുപ്പ് ആരംഭിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ 2025ലെ ഓടക്കുഴൽ പുരസ്‌കാരത്തിന് സാഹിത്യ വിമർശകൻ ഇ.പി. രാജഗോപാലൻ അർഹനായി. 2021ൽ പ്രസിദ്ധീകരിച്ച 'ഉൾക്കഥ" എന്ന വിമർശന ഗ്രന്ഥത്തിനാണ് 30,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ്.
മഹാകവിയുടെ ചരമവാർഷിക ദിനമായ ഫെബ്രുവരി 2ന് വൈകിട്ട് 5ന് സമസ്ത കേരള സാഹിത്യ പരിഷത്ത് മന്ദിരത്തിലെ മഹാകവി ജി. ഓഡിറ്റോറിയത്തിൽ സാഹിത്യകാരനും ട്രസ്റ്റ് പ്രസിഡന്റുമായ സി. രാധാകൃഷ്ണൻ അവാർഡ് നൽകും. സാഹിത്യ വിമർശകൻ ഡോ. ഇ.വി. രാമകൃഷ്ണൻ, കവി പി.എൻ. ഗോപീകൃഷ്ണൻ എന്നിവർ പ്രഭാഷണം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |