
തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റും (ഐ.എച്ച്.ആർ.ഡി) ഉന്നതവിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തുന്ന മൂന്നാമത് ഇന്റർനാഷണൽ കോൺക്ലേവ് ഓൺ ജെനറേറ്റീവ് എ.ഐ ആൻഡ് ഫ്യൂച്ചർ എഡ്യുക്കേഷൻ 16, 17, 18 തീയതികളിൽ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ നടക്കും.
16ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ.ആർ.ബിന്ദു അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരും യൂണിവേഴ്സിറ്റി വൈസ് ചാൻസലർമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. 18ന് വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കോൺക്ലേവിൽ പങ്കെടുക്കാൻ https://icgaife3.ihrd.ac.in എന്ന വെബ്സൈറ്റിൽ രജിസ്റ്രർ ചെയ്യണമെന്ന് ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ.വി.എ.അരുൺകുമാർ, കോൺക്ലേവ് ജനറൽ കൺവീനർ ഡോ.വി.ജി.രാജേഷ്, ഡോ.ലത, ഡോ.ഇഷ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |