
അശ്വമേധം എന്ന റിവേഴ്‌സ് ക്വിസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനാണ് ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ്. അടുത്തിടെ ആറു വയസുകാരനായ ഒരു കൊച്ചുമിടുക്കന്റെ ചോദ്യത്തിന് മുന്നിൽ പകച്ചുപോയ അനുഭവം പങ്കുവയ്ക്കുകയാണ് ജി.എസ്. പ്രദീപ് ഫേസ്ബുക്ക് കുറിപ്പിൽ. തിരുവനന്തപുരത്ത് എവിടെയാണ് കുഞ്ചൻ നമ്പ്യാരുടെ പ്രതിമയുള്ളതെന്നാണ് പ്രണേഷ് എന്ന കുട്ടി ജി.എസ്. പ്രദീപിനോട് ചോദിച്ചത്. ആകസ്മികമായ ആ ചോദ്യത്തിന് മുന്നിൽ താൻ ഒന്നു പകച്ചുപോയെന്ന് പ്രദീപ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. അവിശ്വസനീയമായ ഓർമ്മശക്തിയുള്ള കുട്ടികളെ പലരെയും താൻ കണ്ടിട്ടുണ്ടെന്നും എന്നാൽ പ്രാണേഷ് തന്നെ വിസ്മയിപ്പിച്ചത് മറ്റ് ചില കാരണങ്ങൾ കൂടി കൊണ്ടാണെന്നും പ്രദീ്പ് വ്യക്തമാക്കുന്നു.
സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യരുടെയും കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥന്രെ മകനാണ് മൽഹാർ എന്ന പ്രാണേഷ്. ഇങ്ങനെ ഒരു കുറിപ്പിന് പിന്നിൽ ഒരു കാരണമേയുള്ളൂ. അത് എന്റെ ആഹ്ലാദവും അഭിമാനവും ആണ്. ഈ വിർച്വൽ ലോകത്തിലും അറിവിലും നിരീക്ഷണത്തിലും വായനയിവും ചെറിയ പ്രായത്തിൽ തന്നെ വിസ്മയകരമായ
ജി.എസ്. പ്രദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്
"തിരുവനന്തപുരത്ത് എവിടെയാണ് കുഞ്ചൻ നമ്പ്യാരുടെ ശില്പമുള്ളത്??"
ആകസ്മികമായ ആ ചോദ്യത്തിനു മുന്നിൽ ഞാൻ ഒന്നു പകച്ചു. പിന്നെ ഓർമ്മയിൽ പരതി.
ആറുവയസ്സു മാത്രമുള്ള ഒരു ജീനിയസ്റ്റിൻ്റെ ചോദ്യമായിരുന്നു അത്. അവിശ്വസനീയമായ ഓർമ്മശക്തിയുള്ള കുട്ടികളെ പലരെയും ഞാൻ കണ്ടിട്ടുണ്ട്.എന്നാൽ പ്രാണേഷ് എന്ന ഈ കൊച്ചു മിടുക്കൻ എന്നെ വിസ്മയിപ്പിച്ചത് മറ്റ് ചില കാരണങ്ങൾ കൂടി കൊണ്ടാണ് ' സഹോദരൻ അയ്യപ്പൻ അടക്കമുള്ള സാമൂഹ്യ പരിഷ്കർത്താക്കളെയും പി കെ ബാലകൃഷ്ണൻ അടക്കമുള്ള എഴുത്തുകാരെയും മാതംഗിനി ഹസ്രയെപ്പോലുള്ള സ്വാതന്ത്ര്യ സമര സേനാനികളെയും കുറിച്ച് ആ അത്ഭുത ശിശു എന്നോട് സംസാരിച്ചു. കേരളത്തിൻറെ സാംസ്കാരിക വകുപ്പ് അധ്യക്ഷയും മലയാളിക്ക് ഏറെ പ്രിയങ്കരിയുമായ ദിവ്യ എസ് അയ്യർ IAS, പ്രമുഖ കോൺഗ്രസ് നേതാവ് കെ എസ് ശബരിനാഥൻ എന്നിവരുടെ മകനാണ് പ്രാണേഷ് എന്നാൽ,യാതൊരു തരത്തിലുമുള്ള സ്പൂൺ ഫീഡിങ്ങും ഇല്ലാതെ ചുറ്റും കാണുന്നവയിൽ നിന്ന് പഠിക്കാൻ താല്പര്യം ഉള്ള ഈ കുട്ടി സ്വയം അഭ്യസിച്ച് ചെണ്ടകൊട്ടും. നഗരാസൂത്രണ വകുപ്പിന് അറിയാവുന്നതിനേക്കാൾ കൂടുതൽ നഗരത്തിൽ ഉള്ള സർവ്വ ശില്പങ്ങളെയും കുറിച്ച് പ്രാണേഷിന് അറിയാം.
ഇങ്ങനെ ഒരു കുറിപ്പിന് പിന്നിൽ ഒരു കാരണമേയുള്ളൂ. അത് എൻ്റെ ആഹ്ലാദവും അഭിമാനവും ആണ്. സൈബർ വൽകൃതമായ ഈ വിർച്വൽ ലോകത്തിലും അറിവിലും നിരീക്ഷണത്തിലും വായനയിലും ചെറിയ പ്രായത്തിൽ തന്നെ വിസ്മയകരമായ താല്പര്യം പ്രകടിപ്പിക്കുന്ന കുഞ്ഞുങ്ങൾ ഉണ്ട് എൻ്റെ കേരളത്തിൽ എന്ന ആഹ്ലാദം ...അഭിമാനം
അച്ഛനമ്മമാർക്ക് മാത്രമല്ല അവരൊക്കെ ജീവിക്കുന്ന ഈ നാടിനു തന്നെ നാളെ നക്ഷത്രത്തിളക്കം നൽകാൻ പ്രാണേഷിന് കഴിയട്ടെ
ആശംസകൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |