
ന്യൂഡൽഹി: സുപ്രീംകോടതി ജഡ‌്‌ജിയെയും തട്ടിപ്പിനിരയാക്കാൻ ശ്രമം. ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മയാണ് തനിക്ക് വ്യാജ ട്രാഫിക് ചലാൻ എസ്.എം.എസ് മുഖേന ലഭിച്ച വിവരം തുറന്നകോടതിയിൽ പറഞ്ഞത്. അമിതവേഗതയ്‌ക്ക് പിഴ അടയ്‌ക്കണമെന്നായിരുന്നു സന്ദേശം. എസ്.എം.എസിലെ ലിങ്കിൽ ക്ലിക്ക് ചെയ്‌തപ്പോൾ ഔദ്യോഗിക വെബ്സൈറ്റിനെ പോലെ തോന്നിക്കുന്ന സൈറ്റാണ് തുറന്നുവന്നത്. തട്ടിപ്പാണെന്ന് ബോദ്ധ്യമായി. ജഡ്‌ജിയെ വരെ തട്ടിപ്പുക്കാർ ലക്ഷ്യംവയ്‌ക്കുന്നു. ഇത്തരം തട്ടിപ്പുകളിൽപ്പെടാതെ രക്ഷപ്പെടൽ സാധാരണ പൗരന്മാർക്ക് ഏറെ ബുദ്ധിമുട്ടായിരിക്കുമെന്നും വ്യക്തമാക്കി. ഒരു തട്ടിപ്പുകേസിലെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജഡ്‌ജി ഇക്കാര്യം പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |