
ന്യൂഡൽഹി: ഐ.ആർ.സി.ടി.സി അഴിമതിക്കേസിലെ വിചാരണാനടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബീഹാർ മുൻമുഖ്യമന്ത്രി റാബ്റി ദേവി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഇക്കാര്യത്തിൽ ജസ്റ്റിസ് സ്വരാന കാന്ത ശർമ്മ സി.ബി.ഐയുടെ നിലപാട് തേടി. നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടു. ഇതേ ആവശ്യമുന്നയിച്ച് ഭർത്താവും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവും മകൻ തേജസ്വി യാദവും ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഹർജികളിൽ തിങ്കളാഴ്ച വാദം കേൾക്കും. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ അടക്കം ചുമത്തി വിചാരണാനടപടികളിലേക്ക് കടന്ന ഡൽഹി റൗസ് അവന്യു കോടതിയുടെ നടപടി റദ്ദാക്കണമെന്ന് ഹർജികളിൽ ആവശ്യപ്പെട്ടു. ലാലു കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന 2004-09 കാലയളവിൽ റെയിൽവേ ജോലിക്ക് പകരമായി ഭൂമി വാങ്ങി അഴിമതി നടത്തിയെന്നാണ് സി.ബി.ഐ കേസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |