തിരുവനന്തപുരം: സിനിമ വെറുമൊരു വിനോദമല്ലെന്നും അതൊരു തിരിച്ചറിവാണെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. പ്രേംനസീർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പ്രേംനസീർ പുരസ്കാര ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സിനിമ രംഗത്തെ സമഗ്രസംഭാവനക്കുള്ള പ്രേംനസീർ പുരസ്കാരം ഗവർണർ പ്രിയദർശന് നൽകി. ഫൗണ്ടേഷൻ ചെയർമാൻ ജി. സുരേഷ് കുമാർ അദ്ധ്യക്ഷനായി. തനിക്ക് ഇത്തരമൊരു പുരസ്കാരം ലഭിച്ചതിൽ വളരെ സന്തോഷവാനാണെന്ന് പ്രിയദർശൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഫൈസൽ മുഹമ്മദ് ബഷീർ,അബ്ദുൾ നാസർ,അജിത് ഖാൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |