
കൊല്ലൂർ: കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് കോടി കുടുംബത്തോടൊപ്പം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി. ഭാര്യ രാധിക, മക്കളായ മാധവ് ഗോകുൽ, ഭാഗ്യ, ഭാവ്നി, മരുമകൻ ശ്രേയസ് മോഹൻ എന്നിവരോടൊപ്പമാണ് താരം ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്ര ദർശനത്തെക്കുറിച്ച് സുരേഷ് ഗോപി തന്നെയാണ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ലോകഗുരുവായ കൊല്ലൂർ മൂകാംബിക ദേവിയുടെ സന്നിധിയിൽ ഐശ്വര്യത്തിനും സമാധാനത്തിനുമായി നവചണ്ഡികാ ഹോമം നടത്തുവാനും പങ്കെടുക്കുവാനും സാധിച്ചെന്ന് സുരേഷ് ഗോപി കുറിച്ചു.
'ഈ പുണ്യവേളയിൽ ബെംഗളൂരുവിൽ നിന്നുള്ള മോദിജിയുടെ ഉറച്ച അനുഭാവിയും, എന്റെ പ്രിയ സുഹൃത്തുമായ ശ്രീ പുരുഷോത്തം റെഡിഗാരു,നവചണ്ഡികാ ഹോമം നടക്കുന്ന ചടങ്ങിലേക്ക് 10 ടൺ ബസ്മതി അരി നൽകുകയുണ്ടായി. എനിക്ക് അത് നമ്മുടെ പ്രിയങ്കരനായ ഭാരത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ പേരിലും നാളിലും, മൂകാംബികാ അമ്മക്ക് സമർപ്പിക്കാൻ സാധിച്ചത് വലിയൊരു അനുഗ്രഹമായി കാണുന്നു. ഭാരതത്തിന്റെ ഐശ്വര്യത്തിനും ലോകനന്മയ്ക്കുമായി നമുക്ക് പ്രാർത്ഥിക്കാം'-സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.
നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന 'ഒറ്റക്കൊമ്പൻ' എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. ലാൽ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, ലാലു അലക്സ്, കബീർ ദുഹാൻ സിംഗ്, ജോണി ആന്റണി, ബിജു പപ്പൻ, മേഘ്ന രാജ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങൾ ഉൾപ്പെടെ എഴുപതിൽപ്പരം അഭിനേതാക്കൾ അണിനിരക്കുന്നു. ശ്രീ ഗോകുലം മുവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം. കോ പ്രൊഡ്യൂസേഴ് സ് ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി. പി.ആർ. ഒ വാഴൂർ ജോസ്, ശബരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |