SignIn
Kerala Kaumudi Online
Sunday, 18 January 2026 5.03 AM IST

ആഘോഷങ്ങൾക്ക് അരങ്ങൊരുക്കാൻ പ്രണവ് ഡെക്കറേഷൻസ്

Increase Font Size Decrease Font Size Print Page
s

മൂ​ന്ന് ​പ​തി​റ്രാ​ണ്ടു​മു​മ്പ് ​അ​റേ​ബ്യ​ൻ​ ​മ​ണ​ലാ​ര​ണ്യ​ത്തി​ൽ​ ​പൊ​ലി​ഞ്ഞു​പോ​യ​ ​ജീ​വി​ത​ ​സ്വ​പ്ന​ങ്ങ​ൾ​ ​ജ​ന്മ​നാ​ട്ടി​ലെ​ത്തി​ ​സ്വ​യം​ ​സം​രം​ഭ​ക​ത്വ​ത്തി​ലൂ​ടെ​ ​വീ​ണ്ടെ​ടു​ത്തൊ​രു​ ​പ്ര​വാ​സി​യു​ടെ​ ​ക​ഠി​നാ​ദ്ധ്വാ​ന​ത്തി​ന്റെ​യും​ ​നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ന്റേ​യും​ ​നേ​ർ​ ​സാ​ക്ഷ്യ​മാ​ണ് ​ഇ​വ​ന്റ് ​മാ​നേ​ജ്മെ​ന്റ് ​രം​ഗ​ത്ത് ​സം​സ്ഥാ​ന​ത്തെ​ ​പ്ര​മു​ഖ​ ​ബ്രാ​ൻ​ഡ് ​ആ​യി​ ​വ​ള​ർ​ന്ന​ ​ചോ​റ്റാ​നി​ക്ക​ര​യി​ലെ​ ​പ്ര​ണ​വ് ​ഡെ​ക്ക​റേ​ഷ​ൻ​സ്.​ 1992​ൽ​ ​കു​റച്ച് ​ ​ഇ​രു​മ്പ് ​കസേ​​ര​യും​ ​മേ​ശ​യും​ ​പ​ടു​ത​യു​മൊ​ക്കെ​ ​വാ​ട​ക​യ്ക്ക് ​കൊ​ടു​ക്കു​ന്ന​ ​ചെ​റി​യൊ​രു​ ​സം​രം​ഭം​ ​തു​ട​ങ്ങി​യ​ ​എ​രു​വേ​ലി​ ​വ​ട്ട​പ്പ​റ​മ്പി​ൽ​ ​വി.​ആ​ർ.​ ​പ്ര​കാ​ശ​നാ​ണ്,​ ​ഐ​തി​ഹാ​സി​ക​മാ​യ​ ​ആ​ ​വി​ജ​യ​ഗാ​ഥ​യു​ടെ​ ​നാ​യ​ക​ൻ.
1991​ലാ​ണ് ​എ​ട്ട് ​വ​ർ​ഷ​ത്തെ​ ​പ്ര​വാ​സ​ജീ​വി​തം​ ​അ​വ​സാ​നി​പ്പി​ച്ച് ​വെ​റും​ ​കൈ​യ്യോ​ടെ​ ​പ്ര​കാ​ശ​ൻ​ ​നാ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങി​യ​ത്.​ ​മോ​ട്ടോ​ർ​മെ​ക്കാ​നി​ക്ക് ​
എ​ന്ന​ ​പ്രാ​യോ​ഗി​ക​ ​പ​രി​ജ്ഞാ​ന​വു​മാ​യി​ 21ാം​ ​വ​യ​സി​ൽ​ ​ഖ​ത്ത​റി​ലേ​ക്ക് ​വി​മാ​നം​ ​ക​യ​റു​മ്പോ​ൾ​ ​
ഒ​രു​പാ​ട് ​പ്ര​തീ​ക്ഷ​ക​ളു​ണ്ടാ​യി​രു​ന്നു.​ ​ആ​ദ്യ​ത്തെ​ ​
ര​ണ്ടു​മൂ​ന്ന് ​വ​ർ​ഷം​ ​വ​ലി​യ​ ​പ്ര​ശ്ന​ങ്ങ​ളി​ല്ലാ​തെ​ ​ക​ട​ന്നു​പോ​യി.​ ​ഒ​രു​ ​അ​റ​ബി​യു​ടെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​വ​‌​ർ​ക്ക്ഷോ​പ്പി​ലെ​ ​ഏ​ക​ ​ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.​ ​പി​ന്നീ​ട് ​വ​രു​മാ​നം​ ​കു​റ​ഞ്ഞു​തു​ട​ങ്ങി​യ​പ്പോ​ൾ​ ​അ​റ​ബി​ ​പി​ന്മാ​റി.​ ​വ​ർ​ക്ക്ഷോ​പ്പ് ​പ്ര​കാ​ശ​ന് ​വാ​ട​യ്ക്ക് ​ന​ൽ​കി.​ ​അ​ങ്ങ​നെ​ ​ഖ​ത്ത​റി​ൽ​ ​ഒ​രു​ ​സം​രം​ഭ​ക​നാ​യെ​ങ്കി​ലും​ ​കാ​ര്യ​ങ്ങ​ൾ​ ​പ്ര​തീ​ക്ഷി​ച്ച​പോ​ലെ​ ​മു​ന്നോ​ട്ടു​പോ​യി​ല്ല.​ ​വ​ർ​ക്ക്ഷോ​പ്പി​നു​മു​മ്പി​ലൂ​ടെ​ ​ഒ​രു​ ​സീ​വേ​ജ് ​ക​നാ​ൽ​ ​വ​ന്ന​പ്പോ​ൾ​ ​വാ​ഹ​ന​ങ്ങ​ൾ​ ​അ​ങ്ങോ​ട്ടു​ക​യ​റാ​താ​യി.​ ​ര​ണ്ടു​വ​ർ​ഷ​ത്തോ​ളം​ ​നീ​ണ്ട​ ​ആ​ ​പ്ര​തി​സ​ന്ധി​ ​പ്ര​കാ​ശ​നെ​ ​അ​ടി​മു​ടി​ ​ത​ള​ർ​ത്തി.​ ​നാ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങു​ക​യ​ല്ലാ​തെ​ ​മ​റ്റ് ​വ​ഴി​ക​ളൊ​ന്നും​ ​മു​മ്പി​ലു​ണ്ടാ​യി​രു​ന്നി​ല്ല.​ ​കു​റേ​ ​മ​ല​യാ​ളി​ ​സു​ഹൃ​ത്തു​ക്ക​ളു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു​ ​മ​ട​ക്കം.9-ാം​ ​ക്ലാ​സി​ൽ​ ​സ്കൂ​ൾ​ ​വി​ദ്യാ​ഭ്യാ​സം​ ​ഉ​പേ​ക്ഷി​ച്ച് ​ഒ​രു​ ​പ​രി​ച​യ​ക്കാ​ര​ന്റെ​ ​വ​ർ​ക്ക്ഷോ​പ്പി​ൽ​ ​പ​ണി​യെ​ടു​ത്ത് ​സ്വാ​യ​ത്ത​മാ​ക്കി​യ​ ​തൊ​ഴി​ൽ​ ​മാ​ത്ര​മേ​ ​കൈ​വ​ശ​മുള്ളൂ.​ ​നാ​ട്ടി​ൽ​ ​അ​തു​മാ​യി​ ​മു​ന്നോ​ട്ടു​പോ​കാ​നു​ള്ള​ ​ആ​ത്മ​വി​ശ്വാ​സ​മൊ​ട്ടി​ല്ല​താ​നും.​ ​അ​ന്ന് ​എ​രു​വേ​ലി​ ​ഒ​രു​ ​ചെ​റി​യ​ ​ഗ്രാ​മ​മാ​ണ്.​ ​ഇ​ന്ന​ത്തെ​പ്പോ​ലെ​ ​സ​മ്പ​ന്ന​രാ​യ​ ​ആ​ളു​ക​ൾ​ ​തീ​രെ​ ​കു​റ​വ്.​ ​അ​ങ്ങ​നെ​യു​ള്ള​ ​നാ​ട്ടി​ൽ​ ​നി​ല​നി​ന്നു​പോ​കാ​വു​ന്നൊ​രു​ ​തൊ​ഴി​ൽ​ ​ക​ണ്ടെ​ത്ത​ണ​മെ​ന്നാ​യി​രു​ന്നു​ ​ചി​ന്ത.​ ​അ​ങ്ങ​നെ​യാ​ണ് ​ചെ​റി​യ​തോ​തി​ൽ​ ​ഹ​യ​റിം​ഗ് ​സ​ർ​വീ​സ് ​ആ​രം​ഭി​ച്ച​ത്.​ 150​ ​ഇ​രു​മ്പു​ കസേര​യും​ 50​ ​പ്ലാ​സ്റ്റി​ക് ​ക​സേര​യും​, 10 സിൽപോളിൻ ടാർപ്പായയും 48​ ​മേ​ശ​ക​ളു​മാ​യി​രു​ന്നു​ ​ആ​കെ​യു​ള്ള​ ​ആ​സ്തി.​ ​പ​ന്ത​ൽ​ ​നി​ർ​മ്മാ​ണ​ത്തി​നു​ള്ള​ 150​ ​മു​ള​യും​ ​കു​റേ​ ​ക​വു​ങ്ങും​ ​ക​രു​തി​യി​രു​ന്നു.​ ​അ​ന്ന​ത്തെ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​വ​ലി​യ​ ​സാ​ദ്ധ്യ​ത​ക​ളൊ​ന്നു​മി​ല്ലാ​ത്ത​ ​ബി​സി​ന​സ് ​ആ​ണെ​ന്ന് ​അ​റി​ഞ്ഞു​കൊ​ണ്ടു​ത​ന്നെ​യാ​ണ് ​ഒ​രു​ ​സാ​ഹ​സ​ത്തി​ന് ​മു​തി​ർ​ന്ന​ത്.​ ​ഇ​തു​കൊ​ണ്ട് ​എ​ങ്ങ​നെ​ ​മു​ന്നോ​ട്ടു​പോ​കും​ ​പ്ര​കാ​ശാ​ ​എ​ന്ന് ​മു​ഖ​ത്തു​നോ​ക്കി​ ​ചോ​ദി​ച്ച​വ​രും​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​അ​തേ​സ​മ​യം​ ​അ​റി​യു​ന്ന​ ​വ​ർ​ക്കു​ക​ളൊ​ക്കെ​ ​നൽകി നാട്ടുകാരും സ​ഹാ​യി​ച്ച​ി​രു​ന്നു.​ ​കാ​ല​ത്തി​ന്റെ​ ​മാ​റ്റം​ ​അ​തി​വേ​ഗ​മാ​യി​രു​ന്നു.​ ​ചോ​റ്റാ​നി​ക്ക​ര​യും​ ​എ​രു​വേ​ലി​യു​മൊ​ക്കെ​ ​പെ​ട്ട​ന്ന് ​വ​ള​ർ​ന്നു.​ ​വീ​ടു​ക​ളി​ലെ​ ​വി​വാ​ഹ​ ​ആ​വ​ശ്യ​ങ്ങ​ളും​ ​നാ​ട്ടി​ലെ​ ​ഉ​ത്സ​വ​ങ്ങ​ൾ​ക്കു​മൊ​ക്കെ​ ​പ​ന്ത​ൽ​ ​അ​നി​വാ​ര്യ​മാ​യി​ ​മാ​റി.​ ​അ​തോ​ടൊ​പ്പം​ ​പ​ന്ത​ൽ​ ​നി​ർ​മ്മാ​ണ​ത്തി​ൽ​ ​നി​ന്ന് ​മു​ള​യും​ ​ക​വു​ങ്ങു​മൊ​ക്കെ​ ​പു​റ​ത്താ​യി.​ ​പ​ക​രം​ ​ജി.​ഐ​ ​പൈ​പ്പും​ ​ ജി.​ഐ ഷീ​റ്റും​ ​വ​ന്നു.​ ​എ​ന്നാ​ൽ​ ​അ​തി​ന​നു​സ​രി​ച്ച് ​മു​ത​ൽ​ ​മു​ട​ക്കാ​നു​ള്ള​ ​പ്ര​തി​സ​ന്ധി​ ​പ്ര​കാ​ശ​നെ​ ​അ​ല​ട്ടി​ക്കൊ​ണ്ടി​രു​ന്നു.​ ​ആ​ത്മാ​ർ​ത്ഥ​ത​യും​ ​അ​ർ​പ്പ​ണ​ബോ​ധ​വു​മു​ള്ള​വ​രെ​ ​ദൈ​വം​ ​കൈ​വി​ടി​ല്ലെ​ന്നാ​ണ​ല്ലോ​ ​പ​റ​യു​ന്ന​ത്.​ ​പ്ര​കാ​ശ​ന്റെ​ ​ജീ​വി​ത​ത്തി​ലും​ ​അ​തു​ത​ന്നെ​യാ​ണ് ​സം​ഭ​വി​ച്ച​ത്.​ ​ആ​ത്മാ​ർ​ത്ഥ​ ​സു​ഹൃ​ത്തും​ ​അ​ഭ്യു​ദ​യ​കാം​ഷി​യു​മാ​യ​ ​ക​ലേ​ശ​ൻ​ ​ദൈ​വ​ദൂ​ത​നെ​പ്പോ​ലെ​ ​രം​ഗ​ത്തു​വ​ന്നു.​ ​പ​ന്ത​ൽ​ ​നി​ർ​മ്മാ​ണ​ത്തി​ന് ​ആ​വ​ശ്യ​മാ​യ​ ​പൈ​പ്പും​ ​ഷീ​റ്റും​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​എല്ലാ​ ​സാ​ധ​ന​ങ്ങ​ളും​ ​ക​ട​മാ​യി​ ​വാ​ങ്ങി​ന​ൽ​കി.​ ​അ​താ​യി​രു​ന്നു​ ​പ്ര​ണവ് ​ ​ഡെ​ക്ക​റേ​ഷ​ൻ​സി​ന്റെ​ ​വ​ള​ർ​ച്ച​യി​ലെ​ ​പ്ര​ധാ​ന​ ​വ​ഴി​ത്തി​രി​വ്.
അ​ങ്ങ​നെ​ ​അ​ധി​കകാ​ലം​ ​ക​ഴി​യും​മു​മ്പേ​ ​പ​ന്ത​ൽ​ ​നി​ർ​മ്മാ​ണ​ ​സാ​മ​ഗ്രി​ക​ൾ​ ​ആ​കെ​ ​മാ​റി.​ ​ജ​ർ​മ​ൻ​ ​ടെ​ക്നോ​ള​ജി​യി​ൽ​ ​കൂ​റ്റ​ൻ​ ​പ​ന്ത​ലു​ക​ൾ​ ​വ​ന്നു​തു​ട​ങ്ങി.​ 2000​-ൽ​ ​എ​റ​ണാ​കു​ളം​ ​ജ​വ​ഹ​ർ​ലാ​ൽ​ ​നെ​ഹ്രു​സ്റ്റേ​ഡി​യ​ത്തി​ൽ​ ​മാ​താ​ ​അ​മൃ​താ​ന​ന്ദ​മ​യി​ ​ദേ​വി​യു​ടെ​ ​അ​ൻ​പ​താം​ ​പി​റ​ന്നാ​ൾ​ ​ആ​ഘോ​ഷം​ ​ന​ട​ന്ന​ത് ​ഹാങ്ങർ ​ ​ടെ​ക്നോ​ള​ജി​യി​ൽ​ ​ അന്യ സംസ്ഥാനത്ത് നിന്ന് വന്നവർ നി​ർ​മ്മി​ച്ച​ ​കൂ​റ്റ​ൻ​ ​പ​ന്ത​ലി​ലാ​യി​രു​ന്നു.​ ​ആ​ ​ച​ട​ങ്ങി​ന് ​ശേ​ഷം​ ​എ​റ​ണാ​കു​ള​ത്തെ​ ​പ​ന്ത​ൽ​ ​സം​സ്കാ​രം​ ​ത​ന്നെ​ ​മാ​റി.​ ​എ​ല്ലാ​ ​ച​ട​ങ്ങു​ക​ൾ​ക്കും​ ​എ​യ​ർ​ക​ണ്ടീ​ഷ​ൻ​ ​ചെ​യ്ത​ ​കൂ​റ്റ​ൻ​ ​പ​ന്ത​ലു​ക​ൾ​ ​ആ​യി.​ ​അ​തോ​ടെ​ ​പ്ര​കാ​ശ​നും​ ​ചു​വ​ടു​മാ​റ്റി.​ ​ജ​ർ​മ​ൻ​ ​ടെ​ക്നോ​ള​ജി​ ​ഇ​റ​ക്കു​മ​തി​ ​ചെ​യ്ത് ​വ​ലി​യ​ ​പ​ന്ത​ലു​ക​ൾ​ ​നി​ർ​മ്മി​ക്കാ​നു​ള്ള​ ​ശേ​ഷി​ ​കൈ​വ​രി​ച്ചു.​ ​ജ​ർ​മ്മ​ൻ​ ​ഹാ​ങ്ങ​ർ​ ​ടെ​ക്നോ​ള​ജി​ക്ക് ​ഒ​രു​പാ​ട് ​സ​വി​ശേ​ഷ​ത​ക​ളു​ണ്ട്.​ ​അ​തി​ൽ​ ​പ്ര​ധാ​നം​ ​സു​ര​ക്ഷ​യാ​ണ്.​ ​തീ​പി​ടി​ക്കി​ല്ല,​ ​ചൂ​ടി​നെ​ ​പ്ര​തി​രോ​ധി​ക്കും,​ ​എ​ത്ര​ ​വ​ലി​യ​ ​പ​ന്ത​ലു​ക​ളാ​യാ​ലും​ ​ഇ​ട​യ്ക്ക് ​തൂ​ണു​ക​ൾ​ ​ആ​വ​ശ്യ​മി​ല്ല,​ ​ആ​വ​ശ്യ​മെ​ങ്കി​ൽ​ ​എ​യ​ർ​ക​ണ്ടീ​ഷ​ൻ​ ​ചെ​യ്യാം​ ​തു​ട​ങ്ങി​ ​ഒ​ട്ടേ​റെ​ ​സ​വി​ശേ​ഷ​ത​ക​ളു​ണ്ട്.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​ഇ​പ്പോ​ൾ​ വലിയ​ ​സ​മ്മേ​ള​ന​ങ്ങ​ളും​ ​എ​ക്സി​ബി​ഷ​നു​മൊ​ക്കെ​ ​അ​ത്ത​രം​ ​പ​ന്ത​ലു​ക​ളി​ലാ​ണ് ​ന​ട​ത്തു​ന്ന​ത്.​ ​
എത്ര വലിയ ​ ​പ​ന്ത​ലു​ക​ളും​ ​നി​ർ​മ്മി​ക്കാ​നു​ള്ള​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​പ്ര​ണ​വ് ​ഡെ​ക്ക​റേ​ഷ​ൻ​സി​ന് ​സ്വ​ന്ത​മാ​യി​ ഉണ്ട് .​ ​അ​തി​ലും​ ​കൂ​ടി​യ​ ​അ​ള​വി​ൽ​ ​ആ​വ​ശ്യ​മാ​യി​ ​വ​ന്നാ​ലും​ ​ക​രാ​ർ​ ​ഏ​റ്റെ​ടു​ത്ത് ​ചെ​യ്യും.​ ​കേ​ര​ള​ത്തി​ലെ​ ​സ്കൂ​ൾ​ ​ക​ലോ​ത്സ​വം,​ ​ ​കൈ​ര​ളി​ ​ടെ​ലി​വി​ഷ​ൻ​ ​ഇ​വ​ന്റ്,​ ​മാതൃഭൂമി ആസ്പയർ,​ മനോരമ ക​ർ​ഷ​ക​ശ്രീ​ ​അ​വാ​ർ​ഡ്,​ ​ കൊ​ച്ചി​ ​ബി​നാ​ലെ,​ ​ന​വ​ ​കേ​ര​ള​ ​സ​ദ​സ്,​ ​എ​ന്റെ​ ​കേ​ര​ളം​,​ കോട്ടയത്ത് നടന്ന മാർത്തോമ പൈതൃക സംഗമം,​ വൈക്കത്ത് നടന്ന തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിൻ പങ്കെടുത്ത പ്രോഗ്രാം ​തു​ട​ങ്ങി​ പ്ര​ധാ​ന​പ്പെ​ട്ട​ ​ച​ട​ങ്ങു​ക​ൾ​ക്കെ​ല്ലാം​ ​പ്ര​ണ​വ് ​ഡെ​ക്ക​റേ​ഷ​ൻ​സ് ആണ് വേദിയൊരുക്കിയത്.​ ​കൊ​ച്ചി​ൻ​ ​നേ​വ​ൽ​ ​ബേ​സി​ൽ​ ​ഐ.​എ​ൻ.​എ​സ് ​വി​ക്രാ​ന്തി​ന്റെ​ ​നീ​ര​ണ​യി​ക്ക​ൽ​ ​ച​ട​ങ്ങ്,​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യു​ടെ​ ​സ​ന്ദ​ർ​ശ​നം,​ ​നാ​വി​ക​സേ​ന​ ​ല​ക്ഷ​ദ്വീ​പി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​ച​ട​ങ്ങ് ​തു​ട​ങ്ങി​ ​ത​ന്ത്ര​പ്ര​ധാ​ന​മാ​യ​ ​ച​ട​ങ്ങു​കളിലെല്ലാം​ ​പ്ര​ണ​വ് ഡെക്കറേഷന് ഭാഗഭാക്കാവാൻ സാധിച്ചു. ​ കൂടാതെ ഇന്ത്യൻ പ്രസിഡന്റ്,​ പ്രധാനമന്ത്രി,​ മുഖ്യമന്ത്രി തുടങ്ങി വി.വി.ഐ.പികൾ പങ്കെടുത്ത നിരവധി ചടങ്ങുകളിലും ലക്ഷദ്വീപിൽ നടന്ന വിവിധ പരിപാടികൾക്കും പ്രണവ് ഡെക്കറേഷൻ വേദിയൊരുക്കിയിട്ടുണ്ട്. ചെറുതും വലുതുമായ ധാരാളം വിവാഹങ്ങൾക്കും പ്രണവ് അരങ്ങൊരുക്കിയിട്ടുണ്ട്. 40​മീ​റ്റ​ർ​ ​വ​രെ​ ​വീ​തി​യു​ള്ള​ ​ജ​ർ​മ്മ​ൻ​ ​ഹാ​ങ്ങ​ർ​ ​പ​ന്ത​ലു​ക​ൾ​ ​പ്ര​ണ​വ് ​ഡെ​ക്ക​റേ​ഷ​ൻ​സി​നു​ണ്ട്. കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസ്സോസിയേഷന്റെ (പന്തൽ,​ അലങ്കാരം,​ ശബ്ദവും വെളിച്ചവും)​ കഴിഞ്ഞ രണ്ട് ടേം (6 വർഷം)​ ജില്ലാ സെക്രട്ടറി ആയിരുന്നു. പ്രവ‌‌ർത്തന മികവിന്റെയും നേതൃപാടവത്തിന്റെയും മികവിൽ വി.ആർ പ്രകാശൻ ഈ വർഷം ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

മക്കൾക്ക് വഴികാട്ടിയായ പിതാവ്

മ​ക്ക​ൾ​ക്ക് ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സം​ ​ന​ൽ​കി​ ​വി​ദേ​ശ​ത്തേ​ക്ക് ​അ​യ​ക്കു​ന്ന​ത് ​ഇ​ന്ന​ത്തെ​ ​ശ​രാ​ശ​രി​ ​മ​ല​യാ​ളി​ക​ളു​ടെ​ ​രീ​തി​യാ​ണ്.​ ​എ​ന്നാ​ൽ​ ​വി.​ആ​‌​ർ.​ ​പ്ര​കാ​ശ​ൻ​ ​എ​ന്ന​ ​ഈ​ ​മു​ൻ​ ​പ്ര​വാ​സി,​ ​അ​തി​ൽ​ ​നി​ന്നൊ​ക്കെ​ ​വ്യ​ത്യ​സ്ത​മാ​യി​ ​ചി​ന്തി​ക്കു​ന്ന​ ​ആ​ളു​കൂ​ടി​യാ​ണ്.​ ​വി​ദേ​ശ​ത്ത് ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം​ ​ചെ​യ്ത​ ​മ​ക്ക​ളെ​ ​നാ​ട്ടി​ലേ​ക്ക് ​തി​രി​കെ​ ​വി​ളി​ച്ച് ​ത​ന്റെ​യൊ​പ്പം​ ​ചേ​ർ​ത്തു​നി​റു​ത്തി​യാ​ണ് ​അ​ദ്ദേ​ഹം​ ​മാ​തൃ​ക​യാ​യ​ത്.​ ​താ​ൻ​ ​പ​ടു​ത്തു​യ​ർ​ത്തി​യ​ ​തൊ​ഴി​ൽ​ ​മേ​ഖ​ല​യി​ലു​ള്ള​ ​ആ​ത്മ​വി​ശ്വാ​സ​മാ​ണ് ​പ്ര​കാ​ശ​നെ​ ​അ​തി​ന് ​പ്രേ​രി​പ്പി​ച്ച​ത്.​ ​ഒ​രി​ക്ക​ൽ​ ​വെ​റും​ ​കൈ​യ്യോ​ടെ​ ​ഖ​ത്ത​റി​ൽ​ ​നി​ന്ന് ​മ​ട​ങ്ങു​മ്പോ​ൾ​ ​ഏ​റെ​ ​നി​രാ​ശ​നാ​യി​രു​ന്നെ​ങ്കി​ലും​ ​പി​ന്നീ​ട് ​ദൈ​വം​ ​തു​റ​ന്നു​കൊ​ടു​ത്ത​ ​പാ​ത​യി​ലൂ​ടെ​ ​നേ​ർ​വ​ഴി​ ​സ​ഞ്ച​രി​ച്ച് ​നേ​ടി​യെ​ടു​ത്ത​ ​സൗ​ഭാ​ഗ്യ​ങ്ങ​ൾ​ ​മ​ക്ക​ൾ​ക്ക് ​അ​നു​ഭ​വ​വേ​ദ്യ​മാ​ക​ണ​മെ​ന്ന​ ​പി​താ​വി​ന്റെ​ ​ചി​ന്ത​ ​മാ​ത്ര​മാ​ണ് ​അ​ത്.​ ​
പ്ര​കാ​ശ​ൻ​ -​ലേ​ഖ​ ​ദ​മ്പ​തി​ക​ൾ​ക്ക് ​ര​ണ്ട് ​ആ​ൺ​മ​ക്ക​ളാ​ണ്.​ ​പ്ര​ണ​വും​ ​വൈ​ഷ്ണ​വും.​ ​മരുമക്കൾ :അപർണ പ്രണവ്,​ സാന്ദ്ര വൈഷ്ണവ്. പേരക്കുട്ടികൾ : ഹർദിക് പ്രണവ്,​ ഹയാൻ പ്രണവ് . ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ധാ​രി​ക​ളാ​യ​ ​മക്കൾ ര​ണ്ടു​പേ​രും​ ​ഇ​ന്ന് ​പി​താ​വി​നൊ​പ്പം​ ​ബി​സി​ന​സി​ൽ​ ​പ​ങ്കാ​ളി​ക​ളാ​ണ്.​ ​ഏ​റെ​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​ആ​വ​ശ്യ​മു​ള്ളൊ​രു​ ​മേ​ഖ​ല​യാ​ണ് ​പ​ന്ത​ൽ​ ​നി​ർ​മ്മാ​ണം.​ ​ദി​വ​സ​ങ്ങ​ളോ​ളം​ ​നീ​ണ്ടു​ ​നി​ൽ​ക്കു​ന്ന​ ​എ​ക്സി​ബി​ഷ​നു​ക​ളും​ ​കാ​ർ​ണി​വ​ലു​ക​ളു​മൊ​ക്കെ​ ​ന​ട​ക്കു​മ്പോ​ൾ​ ​പ​ന്ത​ലി​ന്റെ​ ​സു​ര​ക്ഷ,​ ​കാ​ര്യ​ക്ഷ​മ​ത​ ​തു​ട​ങ്ങി​യ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​ന​ല്ല​ ​ശ്ര​ദ്ധ​വേ​ണം.​ ​എ​വി​ടെ​യെ​ങ്കി​ലും​ ​ഒ​രു​ ​ക​രാ​ർ​ ​എ​ടു​ത്തു​ക​ഴി​ഞ്ഞാ​ൽ​ ​അ​വി​ടു​ത്തെ​ ​എ​ല്ലാ​ ​ച​ട​ങ്ങു​ക​ളും​ ​ക​ഴി​യു​ന്ന​തു​വ​രെ​ ​ജാ​ഗ്ര​ത​യോ​ടെ​ ​പ്ര​വ​ർ​ത്തി​ക്ക​ണം.​ ​ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ​ ​മ​റ്റു​ള്ള​വ​രെ​ ​ഏ​ൽ​പ്പി​ച്ചു​പോ​യാ​ൽ​ ​പ്ര​കാ​ശ​ന് ​ഉ​റ​ക്കം​ ​വ​രി​ല്ല.​ ​അ​തു​കൊ​ണ്ടാ​ണ് ​ഏ​റ്റ​വും​ ​വി​ശ്വ​സ്ത​രാ​യ​ ​മ​ക്ക​ളെ​ ​കൂ​ടെ​കൂ​ട്ടി​യ​ത്.​ ​ആ​ ​കാ​ര്യ​ത്തി​ൽ​ ​അ​ച്ഛ​ന്റെ​ ​മ​ന​സ് ​അ​റി​ഞ്ഞ് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​മ​ക്ക​ളാ​ണ് ​പ്ര​ണ​വും​ ​വൈ​ഷ്ണ​വും.​ ​ഓ​ല​പ​ന്ത​ലി​ൽ​ ​തു​ട​ങ്ങി​ ​ജ​ർ​മ്മ​ൻ​ ​ഹാ​ങ്ങ​റി​ൽ​ ​വ​രെ​ ​എ​ത്തി​നി​ൽ​ക്കു​ന്ന​ ​പ​ന്ത​ൽ​ ​മേ​ഖ​ല​ ​അ​തി​വേ​ഗം​ ​പ​രി​ണാ​മം​ ​പ്രാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ ​വ്യ​വ​സാ​യ​മാ​ണ്.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​ഈ​ ​രം​ഗ​ത്തെ​ ​മാ​റ്റ​ങ്ങ​ൾ​ക്കൊ​പ്പം​ ​വ്യ​വ​സാ​യം​ ​പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ന് ​യു​വ​ത​ല​മു​റ​യു​ടെ​ ​ആ​ശ​യ​ങ്ങ​ളും​ ​ഭാ​വ​ന​യും​ ​കൂ​ടി​യേ​തീ​രു.​ ​അ​തു​ത​ന്നെ​യാ​ണ് ​പ​ന്ത​ൽ,​ ​അ​ല​ങ്കാ​രം,​ ​ഇ​വ​ന്റ് ​മാ​നേ​ജ്മെ​ന്റ് ​രം​ഗ​ത്ത് ​കേ​ര​ള​ത്തി​ലെ​ ​അ​റി​യ​പ്പെ​ടു​ന്ന​ ​ബ്രാ​ൻ​ഡ് ​ആ​യി​ ​വ​ള​രാ​ൻ​ ​പ്ര​ണ​വ് ​ഡെ​ക്ക​റേ​ഷ​ൻ​സി​നും​ ​ക​രു​ത്താ​യ​ത്.

TAGS: PRANAVDECORATIONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.